സിനിമാ താരങ്ങളെ പോലെ തന്നെ അതിവേഗം ശ്രദ്ധിക്കപ്പെടുന്നവരാണ് ടെലിവിഷന്‍ താരങ്ങളും. പ്രത്യേകിച്ച് അവതാരകര്‍. റിയാലിറ്റി ഷോ അവതാരകരായിട്ടെത്തി സിനിമ നടനായി മാറി പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ നിരവധി താരങ്ങളാണ് കേരളത്തിലുള്ളത്. അക്കൂട്ടത്തിലൊരാള്‍ ആദില്‍ ഇബ്രാഹിമാണ്. ഒരു ഡാന്‍സ് റിയാലിറ്റി ഷോ യിലൂടെ കരിയര്‍ ആരംഭിച്ച ആദില്‍ ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ്. . ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ആദിൽ ശ്രദ്ധ നേടുന്നത്. പേളി മാണിക്കൊപ്പം അവതാരകനായി എത്തിയ ആദിലിന് നിരവധി ആരാധകരുണ്ടായി. പിന്നീട് അച്ചായൻസ്, ലൂസിഫർ അടക്കമുള്ള ഒരുപിടി സിനിമകളിലൂടെയും ആദിൽ തിളങ്ങി. നിലവിൽ എമ്പുരാൻ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടൻ.
അതിനിടെ ഇപ്പോഴിതാ ആദിലിന്റെ പുതിയ ഒരു അഭിമുഖവും ശ്രദ്ധനേടുകയാണ്. സൈന പ്ലസിന് നൽകിയ അഭിമുഖത്തിൽ ഡി ഫോർ ഡാൻസ് കാലഘട്ടത്തെക്കുറിച്ചും ബിഗ് ബോസിൽ നിന്നും വിളിച്ചിട്ട് പോകാതിരുന്നതിനെ കുറിച്ചുമൊക്കെ പറയുകയാണ് ആദിൽ. തനിക്ക് ഏറ്റവും കൂടുതൽ ആരാധകരെ തന്നത് ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോ ആണെന്നാണ്ആദിൽ പറയുന്നത്. “ഏറ്റവും അധികം ആരാധകരെ തന്നത് ഡി ഫോർ ഡാൻസ് ആണ്. ഫ്ലോറിലിട്ട് ഓടിച്ച് എന്റെ മുടിയൊക്കെ വെട്ടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. മൊത്തത്തിൽ ഫൺ പരിപാടി അല്ലേ, നല്ല രസമായിരുന്നു. എനിക്ക് സിനിമയുമായി വീണ്ടുമൊരു ബന്ധം ഉണ്ടാക്കി തന്നത് ഡി ഫോർ ഡാൻസാണ്. പേളി നല്ല രീതിയിൽ സപ്പോർട്ട് ചെയ്തിരുന്നു എന്നും ആദിൽ പറയുന്നു.
പ്രസന്ന മാസ്റ്റർ ഉൾപ്പെടെയുള്ള ജഡ്ജസിനോട് നല്ല ബഹുമാനമുണ്ട്. എന്നാൽ അതൊന്നും കാണിക്കാതെയുള്ള പരിപാടിയാണ് അവിടെ ചെയ്യാൻ ശ്രമിച്ചത്. അതുകൊണ്ടാണ് അവർ പറയുന്നതിനൊക്കെ അതേ രീതിയിൽ കൗണ്ടറുകൾ അടിക്കാൻ തുടങ്ങിയത്. ഇന്നലെ വന്ന ഇവരൊക്കെ ജഡ്ജസിനോട് ഇങ്ങനെ സംസാരിക്കാനായോ എന്ന രീതിയിലുള്ള കമന്റുകൾ അന്ന് യൂട്യൂബിലൊക്കെ വന്നിരുന്നു. അവിടെ ഒന്നും സ്ക്രിപ്റ്റഡ് ആയിരുന്നില്ല. കൗണ്ടർ കാരണം ഓരോരുത്തർ പിണങ്ങിയൊക്കെ പോയിട്ടുണ്ട്. അങ്ങനെ ചില വഴക്കുകളൊക്കെ ആയിരുന്നു ആ ഷോയ്ക്ക് വേണ്ടിയിരുന്നത്, എന്നും ആദിൽ പറയുന്നു. അതേസമയം, പേളി പങ്കെടുത്ത ബിഗ്‌ബോസ് സീസണിലേക്ക് തന്നെയും വിളിച്ചിരുന്നുവെന്നും. ഇപ്പോഴുംതന്നെ കൊണ്ട് അത് പറ്റുമെന്ന് തോന്നുന്നില്ലെന്നും ആദിൽ പറയുന്നു.
എനിക്ക് പറ്റുന്ന ഷോ അല്ല അത്. എത്ര ചിരിച്ചു സംസാരിക്കുന്ന ആളാണ് എങ്കിലും എന്നെ ചൊറിഞ്ഞാൽ ഞാനും ചൊറിയുമല്ലോ. അങ്ങനെ ദേഷ്യമൊക്കെയുള്ള ആളാണ് ഞാൻ. ബിഗ് ബോസ് കാരണം പേളിയുടെ ജീവിതം മറ്റൊരു റൂട്ടിലേക്കാണ് പോയത്. അതിൽ എനിക്ക് നല്ല സന്തോഷമുണ്ട്. എന്നെ സംബന്ധിച്ച് ഇപ്പോഴും എനിക്ക് അതിൽ ഖേദമൊന്നുമില്ല. കാരണം ബിഗ്‌ബോസ് ചിലപ്പോ എനിക്ക് പറ്റുന്നതാവില്ല. അതേസമയം, തനിക്ക് സ്റ്റാറ്റർജികൾ ഒന്നും കളിയ്ക്കാൻ അറിയില്ലെന്നും ആദിൽ പറയുന്നു. എനിക്ക് എന്റേതായ സ്റ്റാറ്റർജി ഒക്കെയുണ്ടാവും, പക്ഷെ അത് ആളുകൾ കാണുന്ന രീതിയിൽ പുറത്തെടുക്കാൻ ഒന്നും എന്നെ കൊണ്ട് കഴിയില്ല. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. പെട്ടെന്ന് പ്രശസ്തരാവണം എന്നുള്ളവർക്കും അവിടെ തല്ലുകൂടി നിൽക്കാൻ മനക്കരുത്ത് ഉള്ളവർക്കും പറ്റിയ ഷോയാണ് അതെന്നും ആദിൽ പറഞ്ഞു.