ഭൂമിയിൽ ജീവൻ ഉത്ഭവിക്കുന്നത് ഒരു പൊട്ടിത്തെറിയിലൂടെയാണെന്ന് കേട്ടിട്ടില്ലേ? എന്നാൽ സ്വർണ്ണത്തിന് പിന്നിലും ഇത്തരമൊരു പൊട്ടിത്തെറിയുടെ കഥയുണ്ടെന്ന് പറയുകയാണ് ശാസ്ത്രലോകം. ഭൂമിയിലെ ലോഹങ്ങള്‍ വളരെ പണ്ടുനടന്ന കിലോനോവ സ്ഫോടനത്തില്‍ നിന്നുണ്ടായതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വര്‍ണം ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍ ഈ പൊട്ടിത്തെറിയിലൂടെ എങ്ങനെ ഭൂമിയിലെത്തി എന്ന് കണ്ടെത്താന്‍ ഒരു പുതിയ മോഡല്‍ ആവിഷ്കരിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
ക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ രൂപപ്പെടുന്നത്. ന്യൂട്രോൺ നക്ഷത്രങ്ങൾ പരസ്പരം പരിക്രമണം ചെയ്യുന്നു. നിരന്തരം ഊർജ്ജം നഷ്ടപ്പെട്ട് അവ ഒടുവിൽ കൂട്ടിയിടിച്ച് ലയിക്കുന്നു. അങ്ങനെയാണ് സ്വര്‍ണ്ണം പോലുള്ള ലോഹങ്ങള്‍ രൂപംകൊണ്ടതെന്നാണ് കണ്ടെത്തല്‍.
2017 ഓഗസ്റ്റ് 17ന് കിലോനോവ സ്ഫോടനത്തിന്‍റെ തരംഗങ്ങള്‍ ലിഗോ, വിര്‍ഗോ തുടങ്ങിയ ഡിറ്റക്റ്ററുകള്‍ പിടിച്ചെടുത്തിരുന്നു. 13 കോടി പ്രകാശവര്‍ഷം അകലെയാണ് ഈ പൊട്ടിത്തെറി നടന്നത്. ഭൂമിക്ക് 36 വര്‍ഷം പ്രകാശവര്‍ഷം ചുറ്റളവില്‍ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ കൂട്ടിയിടിച്ചാല്‍ ഭൂമിയില്‍ കൂട്ടവംശനാശം സംഭവിക്കുമെന്നാണ് ഇലിനോയ് അര്‍ബാന സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.
സ്വർണ്ണം പോലെ ഭൂേമിയിൽ കാണപ്പെടുന്ന പല ലോഹങ്ങൾക്കും പിന്നിൽ കിലോനോവ സ്ഫോടനമാണെന്നാണ് ശാത്രഞ്ജർ അവകാശപ്പെടുന്നത്. എന്നാൽ ഇതോടനുബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴും പരീക്ഷണം തുടരുകയാണെന്നും കൂടുതൽ തെളിവുകൾക്കും കണ്ടെത്തലുകൾക്കുമായി കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം.