തുടർച്ചയായ വർധനവിന് ശേഷം സ്വർണവില താഴേക്ക് ; പവന് കുറഞ്ഞത് 280 രൂപ

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46,840 രൂപയും ​ഗ്രാമിന് 5855 രൂപയുമാണ്.

0
84

തിരുവനന്തപുരം: തുർച്ചയായ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. ​ഗ്രാമിന് 35 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില 47,000 ത്തിന് താഴേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46,840 രൂപയും ​ഗ്രാമിന് 5855 രൂപയുമാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. വില 4845 രൂപയാണ്. വെള്ളിയുടെ വിലയും ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. പതിമൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. ഡിസംബർ 17 മുതലാണ് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയത്.