‘പുരുഷന്മാരുടെ അത്രയും കഴിവില്ലാത്തവരാണ് സ്ത്രീകൾ’ ; സ്ത്രീ വിരുദ്ധ പരാമർശവുമായി കെ സുധാകരൻ

0
85

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട് കെ സുധാകരന്‍. പുരുഷന്‍മാരുടെ അത്രയും ക‍ഴിവില്ലാത്തവരാണ് സ്ത്രീകളെന്നും സ്ത്രീകളായ ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കാന്‍ ക‍ഴിയില്ലെന്നുമാണ് കെ സുധാകരന്‍റെ പരാമര്‍ശം.

സ്ത്രീകളായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നാണ് കെ സുധാകരന്‍റെ നിര്‍ദേശം. സ്ത്രീ സ്ത്രീ തന്നെയാണ്. ഒന്ന് ശബ്ദമുയര്‍ത്തിയാല്‍ അവര്‍ നിശബ്ദരാവില്ലെ എന്നാണ് കെ സുധാകരന്‍റെ ചോദ്യം. നേരത്തെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കെ സുധാകരനില്‍ നിന്നും ഉണ്ടായിട്ടുണ്ട്.