തൊ​ഴി​ൽ നി​യ​മ ലം​ഘ​നം: പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കുമെന്ന് ഒമാൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം

ഒമാനിൽ തൊഴിൽ നിയമ ലംഘനം നടത്തുന്നത് ഇപ്പോൾ വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്.

0
163

മസ്കറ്റ്: തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടി പരിശോധന ശക്തമാക്കാൻ ഒമാൻ അധികൃതർ തീരുമാനിച്ചു. അടുത്ത വർഷം മുതൽ ആണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഒമാനിൽ തൊഴിൽ നിയമ ലംഘനം നടത്തുന്നത് ഇപ്പോൾ വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ തൊഴിൽ വിപണിയെ പ്രതികൂലമായി ബാധിക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്.

സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ചർച്ച നടത്തിയിട്ടുണ്ട്. സുരക്ഷാ സംവിധാനം ഉപയോഗപ്പെടുത്തി തൊഴിൽ നിയമ ലംഘന പരിശോധന ശക്തമാക്കുകയും നിയമ ലംഘകരെ കണ്ടെത്തുകയുമാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. രാജ്യത്ത് നിരവധി വിദേശികൾ നിയമം ലംഘിച്ച് ജോലി ചെയ്യുന്നുണ്ട്. പലർക്കും താമസ വിസയും മറ്റു രേഖകളും ഒന്നും ഇല്ലാത്തവർ ആണ്.

സ്പോൺസർ മാറി ജോലി ചെയ്യുന്ന നിരവധി ആളുകൾ രാജ്യത്തുണ്ടെന്നാണ് കണ്ടിത്തിയിരിക്കുന്നത്. സ്വദേശികൾക്കായി നീക്കിവെച്ച പല ജോലികളും വിദേശികൾ ചെയ്യുന്നുണ്ട്. തൊഴിൽ കാർഡിൽ ക്രിത്രിമം കാണിക്കുന്ന കേസുകളും കൂടി വരുകയാണ്. ജനുവരി മുതൽ പ്രത്യേക സംഘമാണ് പരിശോധനക്കായി എത്തുക.

നിലവിൽ മറ്റു പല മേഖലകളിലും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷൻ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവിടെയുള്ള പ്രവർത്തനങ്ങൾ എല്ലാം കാര്യക്ഷണമായ രീതിയിൽ ആണ് നടത്തുന്നത്. അടുത്ത മാസംമുതൽ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ശക്തമായ പരിശോധനയുണ്ടാകും. താമസ രേഖകൾ ശരിയല്ലാത്തവർ ഉടൻ തന്നെ ശരിയാക്കണം. വിസ, ലേബർ കാർഡ് എന്നിവ കാലാവധി കഴിഞ്ഞവർ ഉണ്ടെങ്കിൽ പരിശോധിച്ച് ശരിയാക്കണം.