‘ ജഗതിച്ചേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഭയമാണ് ‘ ; പിള്ളേച്ചനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കിട്ട് സരസു

ഹെഡ്മാസ്റ്ററിന്റെ മുമ്പില്‍ ഒരു കുട്ടി നില്‍ക്കുന്ന ഭയത്തോടെയായിരിക്കും നില്‍ക്കുക എന്നാണ് ഗായത്രി പറയുന്നത്.

0
418

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ആയാണ് നടൻ ജഗതി ശ്രീകുമാർ അറിയപ്പെടുന്നത്. കോമഡിയും സീരിയസ് വേഷവുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്ത ജഗതി സിനിമകളിൽ നിറഞ്ഞ് നിന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ചട്ടമ്പിക്കല്യാണി എന്ന സിനിമയിലാണ് ജഗതി ശ്രീകുമാർ ആദ്യമായി അഭിനയിക്കുന്നത്. അടൂർ ഭാസിയുടെ ശിങ്കിടിയായ പയ്യന്റെ വേഷം ആയിരുന്നു ഇത്. പിന്നീട് തന്റെ പ്രകടനം കൊണ്ട് ജഗതി അനശ്വരമാക്കിയ രംഗങ്ങളും സിനിമകളും എണ്ണിയാലൊടുങ്ങാത്തതാണ്. സിനിമയിലെന്നത് പോലെ ഓഫ് സ്ക്രീനിലും ആരാധകർക്ക് പ്രിയപ്പെട്ട നടനായിരുന്നു ജഗതി സിനിമകളിൽ നിറഞ്ഞ് നിൽക്കവെ ആണ് ജഗതിയുടെ ജീവിതത്തിൽ അപ്രതീക്ഷിത തിരിച്ചടി ഉണ്ടാവുന്നത്.

2012 മാർച്ച് മാസത്തിൽ വാഹനാപകടത്തിൽ പെട്ട ജഗതി ഏറെ നാൾ ചികിത്സയിൽ ആയിരുന്നു. അപകടത്തിലെ ആഘാതം സംസാരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് നടനെ എത്തിച്ചു. ജഗതിയെന്ന കലാകരൻ ഇടവേളയിലേക്ക് പ്രവേശിക്കുന്നതിന് ആരോഗ്യ സ്ഥിതി കാരണമായി. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിബിഐ 5 എന്ന സിനിമയിൽ ജഗതി അഭിനയിച്ചു. അപ്പോഴും സിനിമാ ലോകത്തിന് പ്രിയപ്പെട്ട ജഗതി ശ്രീകുമാറായി തിരിച്ചു വരാൻ നടന് സാധിച്ചില്ല. അപകടം അത്രമാത്രം ജഗതിയെ തളർത്തിയിരുന്നു.

ഇപ്പോഴിതാ ജഗതിയെക്കുറിച്ചുള്ള നടി ഗായത്രി വര്‍ഷയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മീശമാധവനില്‍ ജഗതിയോടൊപ്പമുള്ള ഗായത്രിയുടെ രംഗങ്ങള്‍ വലിയ ഹിറ്റായി മാറിയവായിരുന്നു. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന കോമ്പോയാണ് പിള്ളേച്ചനും സരസുവും ജഗതിച്ചേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ ഭയമാണെന്നാണ് ഗായത്രി പറയുന്നത്. ‘ജഗതിച്ചേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ എല്ലാവര്‍ക്കുമുള്ള പ്രശ്‌നമാണ് ചിരിക്കും എന്നത്. പക്ഷെ എനിക്കൊന്നും ചിരിക്കാനേ ഒരിക്കലും പറ്റാറില്ല. ജഗതിച്ചേട്ടന്റെ കൂടെ നിന്ന് അഭിനയിക്കുമ്പോള്‍ എനിക്ക് ആത്യന്തികമായി ഉള്ളത് ഭയങ്കരമായ ഭയമാണ്. ഹെഡ്മാസ്റ്ററിന്റെ മുമ്പില്‍ ഒരു കുട്ടി നില്‍ക്കുന്ന ഭയത്തോടെയായിരിക്കും നില്‍ക്കുക എന്നാണ് ഗായത്രി പറയുന്നത്.

എട്ട് തവണ റിഹേഴ്‌സ് ചെയ്താല്‍ എട്ട് തവണയും എട്ട് സാധനങ്ങളായിരിക്കും. അഭിനയത്തിന്റെ എട്ട് തലങ്ങളായിരിക്കും അത്. പക്ഷെ മറ്റാരേയും ബുദ്ധിമുട്ടിക്കാതെ ഒരു കാന്‍വാസിന് അകത്തു നിന്നാണ് എട്ട് ഭാവങ്ങളും തരിക. നമ്മളിങ്ങനെ നിന്നു പോകും. നമ്മളുടെ റിയാക്ഷന്‍ പോലും മറന്നു ഹോ ഇതെന്താണ് കാണിക്കുന്നത് എന്നോര്‍ത്ത് നിന്നു പോകും എന്നും ഗായത്രി പറയുന്നു.