സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി. ഗ്രാമിന് 35 രൂപയും, പവന് 280 രൂപയുമാണ് ബുധനാഴ്ച വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 5,775 രൂപയും, പവൻ സ്വർണത്തിന് 46,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി പവന് 45,920 രൂപയും, ഗ്രാമിന് 5,740 രൂപയുമായിരുന്നു നിരക്ക്. ഈ മാസം നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്. 47,080 രൂപയിലായിരുന്നു അന്ന് വ്യാപാരം പുരോഗമിച്ചിരുന്നത്. 13നാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 45,320 രൂപയിൽ സ്വർണവില എത്തിയത്.