റേഷൻ വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ്‌ കമീഷൻ നടപടി നിയമപരമായി നേരിടും: ഭക്ഷ്യമന്ത്രി

0
74

പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പരാതിയിൽ റേഷൻ വിതരണം തടസ്സപ്പെടുത്തിയ തെരഞ്ഞെടുപ്പ്‌ കമീഷൻ നടപടിയെ നിയമപരമായി നേരിടുമെന്ന്‌ ഭക്ഷ്യമന്ത്രി പി തിലോത്തമൻ പറഞ്ഞു.

കോവിഡ്‌ പശ്ചാത്തലത്തിലാണ്‌ മുൻഗണനേതര വിഭാഗങ്ങൾക്കും അരി നൽകാൻ നേരത്തേ തീരുമാനിച്ചത്‌. വിലകൂടിയ അരിയാണ്‌ വിലകുറച്ച്‌ നൽകിവരുന്നത്‌. ജനങ്ങളുടെ അന്നംമുട്ടിക്കുന്നതാണ്‌ പ്രതിപക്ഷ നടപടി.