സന്നിധാനത്ത് തീർത്ഥാടക തിരക്ക് ഏറുന്നു; ദർശന പുണ്യം തേടി പതിനായിരങ്ങൾ.

അയ്യനെ കണ്ട് തൊഴാൽ സന്നിധാനത്ത് ഭക്തജനത്തിരക്ക് . പത്തു ദിവസം പിന്നിടുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,24,178 ഭക്തന്മാർ .

0
182

മണ്ഡലകാലം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും സന്നിധാനത്ത് ഭക്തജനത്തിരക്ക് ഏറുകയാണ്. 6,24,178 ഭക്തരാണ് പത്തു ദിവസം പിന്നിടുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് . എഴുപത്തിനായിരത്തിനുമേൽ ഭക്തരാണ്ഈ കാലയളവിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച വിർച്വൽ ക്യു വഴി മാത്രം ദർശനം നേടിയത് . 67, 097 ഭക്തരാണ് തിങ്കളാഴ്ച ഓൺലൈൻ ആയി മാത്രം വേർച്വൽ ക്യു വഴി ബുക്ക് ചെയ്തിരുന്നത്.പമ്പയിൽ സ്പോട് രജിസ്ട്രേഷൻ സംവിധാനം ഉൾപ്പെടുത്താതെ ഉള്ളതാണ് ഇത്.

അതേസമയം വരും ദിവസങ്ങളിൽ ഭക്തജനത്തിരക്ക് ഏറും എന്നാണ് കണക്ക്കൂട്ടൽ. അത് മുന്നിൽ കണ്ട് വേണ്ട സജീകരണങ്ങൾ ഭക്തർക്കായി പമ്പയിലും സന്നിധാനത്തും ഒരുക്കുന്നുണ്ട്‌. സുരക്ഷിതമായ ഒരു മണ്ഡലകാലം അയ്യപ്പന്മാർക്ക് പ്രദാനം ചെയ്യുകയാണ് എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ സർക്കാർ ലക്ഷ്യമിടുന്നത്. അയ്യപ്പ ദർശനത്തിന് എത്തുന്നവരുടെ സുരക്ഷയ്ക്കായി വേണ്ട നിയന്ത്രണങ്ങളും ക്രമീകരണങ്ങളും പോലീസും മറ്റ് അടിയന്തരസേവന സേനകളും ചേർന്ന് ഒരുക്കുന്നുണ്ട്.