കേസരി നായനാര്‍ പുരസ്‌കാരം കെ കെ ഷാഹിനയ്ക്ക്

ഫെയ്‌സ് മാതമംഗലം 2014 മുതലാണ് കേസരി നായനാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

0
210

കണ്ണൂർ: ഈ വര്‍ഷത്തെ കേസരി നായനാര്‍ പുരസ്‌കാരം മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിനയ്ക്ക്. ആദ്യമലയാള ചെറുകഥാകൃത്തും അന്വേഷണാത്മക പത്രപ്രവര്‍ത്തകനുമായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് കെ കെ ഷാഹിന അര്‍ഹയായത്. കലാ -സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം 2014 മുതലാണ് കേസരി നായനാര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ജോണ്‍ ബ്രിട്ടാസ്, ഇ പി രാജഗോപാലന്‍, കെ ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. അധികാരശക്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന മാധ്യമ പക്ഷപാതിത്വത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ അതിജീവനത്തിന് പിന്തുണ നല്‍കുന്ന സാമൂഹ്യ പ്രതിബദ്ധതയുടെ ത്യാഗം സ്വയം ഏറ്റെടുക്കുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകയാണ് ഷാഹിനയെന്ന് ജൂറി വിലയിരുത്തി. മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ രണ്ടു ദശകങ്ങളോളം അച്ചടി, ഡിജിറ്റല്‍ മാധ്യമ രംഗത്ത് സജീവമാണ് കെ കെ ഷാഹിന.

വാർത്താസമ്മേളനത്തിൽ ജൂറി അംഗം കെ ബാലകൃഷ്ണന്‍, പുരസ്‌കാര സമിതി കണ്‍വീനര്‍ കെ വി സുനുകുമാര്‍, ഡോ. ജിനേഷ്‌കുമാര്‍ എരമം, ഫെയ്‌സ് സെക്രട്ടറി പി ദാമോദരന്‍, പ്രസിഡന്റ് കെ പ്രിയേഷ് എന്നിവര്‍ പങ്കെടുത്തു.

English Summary: Kesari Nayanar Award to KK Shahina.