ലക്ഷങ്ങൾ ഉണ്ടോ..? ഇഡിക്കാരനും ഒപ്പം നിൽക്കും; അറസ്റ്റിലായത് രണ്ടുപേർ, പിടിച്ചത് പതിനഞ്ച് ലക്ഷം

ഇടനിലക്കാരില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപ വാങ്ങുന്നതിനിടയിലാണ് ഇ ഡി ഉദ്യോഗസ്ഥരെ പിടികൂടിയത്.

0
506

ജയ്‌പൂർ: ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി ഉദ്യോഗസ്ഥർ അറസ്റ്റിൽ. രാജസ്ഥാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യാഗസ്ഥര്‍ ആയ രണ്ടുപേരാണ് പിടിയിലായത്. നോര്‍ത്ത് ഇംഫാല്‍ ഇഡി ഓഫീസര്‍ കിഷോര്‍ മീണയും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനുമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായത്.

ഇടനിലക്കാരില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപ വാങ്ങുന്നതിനിടയിലാണ് രണ്ട് ഉദ്യോഗസ്ഥരെ അന്റി കറപ്ഷന്‍ ബ്യൂറോ പിടികൂടിയത്. വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖലോട്ടിന്റെ മകന്‍ വൈഭവിനെ ഇഡി ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ അറസ്റ്റ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധിയിടങ്ങില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. ഇതിനിടയിലാണ് ഇവര്‍ പിടിയിലായത്.

English Summary: ACB arrests ED official, one other for accepting Rs 15 lakh bribe.