Thursday
18 December 2025
31.8 C
Kerala
HomeKeralaതെരഞ്ഞെടുപ്പ് : 6ന് പൊതു അവധി

തെരഞ്ഞെടുപ്പ് : 6ന് പൊതു അവധി

നിയമസഭാ തിരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പും നടക്കുന്ന ഏപ്രിൽ 6ന് സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

വാണിജ്യ – സ്വകാര്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടുകൂടിയ അവധി ആയിരിക്കും. കാഷ്വൽ ജീവനക്കാർക്കും വേതനത്തോടു കൂടിയ അവധി നൽകും.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ വോട്ടര്‍ പട്ടികയില്‍ പേരു വന്നിട്ടുള്ളതും എന്നാല്‍ ആ ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഇതര വിഭാഗം ജീവനക്കാര്‍ക്കും കാഷ്വല്‍ ജീവനക്കാര്‍ക്കും വോട്ടെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധിയായിരിക്കും.

 

RELATED ARTICLES

Most Popular

Recent Comments