Friday
19 December 2025
19.8 C
Kerala
HomeEntertainmentനിമിഷ സജയൻ - ഫഹദ് ഫാസിൽ ചിത്രം 'മാലിക്' പുതിയ പോസ്റ്റർ

നിമിഷ സജയൻ – ഫഹദ് ഫാസിൽ ചിത്രം ‘മാലിക്’ പുതിയ പോസ്റ്റർ

നിമിഷ സജയൻ – ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് മാലിക്. മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്ത് വന്നു. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്.

സിനിമയുടെ ട്രെയിലർ നാളെ വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും.കാണാത്തെ ലുക്കിലാണ് നിമിഷ സജയൻ ഫോട്ടോയിലുള്ളത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ചിത്രം കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. താരങ്ങൾ തന്നെയാണ് ഫോട്ടോ ഷെയർ ചെയ്തിട്ടുള്ളത്. തിരക്കഥയും മഹേഷ് നാരായണൻ തന്നെയാണ് എഴുതിയിരിക്കുന്നത്.മെയ് 13ന് ചിത്രം തീയേറ്ററുകളിലെത്തും.

 

 

RELATED ARTICLES

Most Popular

Recent Comments