Thursday
18 December 2025
20.8 C
Kerala
HomeIndiaകരസേനയിലെ വനിതാ ഉദ്യോഗസ്ഥകള്‍ക്ക് സ്ഥിര കമ്മീഷന്‍ നിയമനം; സുപ്രീം കോടതി

കരസേനയിലെ വനിതാ ഉദ്യോഗസ്ഥകള്‍ക്ക് സ്ഥിര കമ്മീഷന്‍ നിയമനം; സുപ്രീം കോടതി

കരസേനയിലെ വനിതാ ഉദ്യോഗസ്ഥകള്‍ക്ക് സുപ്രീം കോടതി സ്ഥിര കമ്മീഷന്‍ നിയമനം അനുവദിച്ചു. കരസേനയില്‍ വനിതകളോടുള്ള വേര്‍തിരിവിനെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. രാജ്യത്തിന് വേണ്ടി ബഹുമതികള്‍ വാങ്ങിയവരെ സ്ഥിര കമ്മീഷന്‍ നിയമനത്തില്‍ അവഗണിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

അറുപത് ശതമാനം ഗ്രേഡ് നേടുന്ന വനിത ഉദ്യോഗസ്ഥകള്‍ക്ക് സ്ഥിര കമ്മീഷന്‍ നിയമനത്തിന് അര്‍ഹതയുണ്ട് എന്ന് സുപ്രിം കോടതി പറഞ്ഞു. മെഡിക്കല്‍ യോഗ്യതയില്‍ അടക്കം കരസേനയുടെ വ്യവസ്ഥകള്‍ കോടതി റദ്ദാക്കി. മെഡിക്കല്‍ ഫിറ്റ്‌നസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി സ്ഥിര കമ്മീഷന്‍ നിയമനം നിഷേധിക്കുന്നുവെന്ന ഉദ്യോഗസ്ഥകളുടെ ഹര്‍ജിയിലാണ് ഉത്തരവ്.

 

RELATED ARTICLES

Most Popular

Recent Comments