Thursday
18 December 2025
23.8 C
Kerala
HomePolitics'ഉറപ്പാണ് എൽഡിഎഫ്' ഭരണത്തുടർച്ച പ്രവചിച്ച്‌ നാല്‌ ചാനൽ സർവ്വേ ഫലങ്ങൾ

‘ഉറപ്പാണ് എൽഡിഎഫ്’ ഭരണത്തുടർച്ച പ്രവചിച്ച്‌ നാല്‌ ചാനൽ സർവ്വേ ഫലങ്ങൾ

സംസ്ഥാനത്ത് വീണ്ടും എൽഡിഎഫിന് അധികാരത്തിൽ വരുമന്ന് ചാനൽ സർവേ ഫലങ്ങൾ. മാതൃഭൂമി ന്യൂസ്‌ — സീ വോട്ടർ, ടൈംസ്‌ നൗ സീ വോട്ടർ, മീഡിയവൺ — പൊളിറ്റിഖ് മാർക്ക് സർവേ, മനോരമ ന്യൂസ്‌ — വിആർഎം സർവ്വേ ഫലങ്ങളാണ്‌ എൽഡിഎഫിന്‌ കേരളത്തിൽ ഭരണത്തുടർച്ച പ്രവചിക്കുന്നത്‌.

83 സീറ്റ്‌ വരെയാണ്‌ മാതൃഭൂമി സീ വോട്ടർ സർവ്വേയിൽ എൽഡിഎഫിന്‌ പ്രവചിക്കുന്നത്‌. യുഡിഎഫിന്‌ 66 സീറ്റുവരെയാണ്‌ പ്രവചിക്കുന്നത്‌. എൻഡിഎ ഒരു സീറ്റ്‌ നേടിയേക്കാമെന്നും സർവ്വേ പറയുന്നു. ടൈംസ്‌ നൗ സീ വോട്ടർ സർവ്വേയിൽ 77 സീറ്റുനേടി ഇടതുമുന്നണി അധികാരത്തിൽ എത്തുമെന്ന്‌ പറയുന്നു. 83 സീറ്റുവരെ എൽഡിഎഫ്‌ നേടും.

എൽഡിഎഫിന് പ്രവചിക്കപ്പെടുന്ന വോട്ടുവിഹിതം 42.4 ശതമാനമാണ്. യുഡിഎഫിന്‌ പരമാവധി 62 സീറ്റുവരെയാണ് സർവ്വേ പ്രവചിക്കുന്നത്‌. ബിജെപിക്ക്‌ ഒരു സീറ്റാണ്‌ പ്രവചനം.മീഡിയവൺ — പൊളിറ്റിഖ് മാർക്ക് സർവേയിലും കേരളത്തിൽ എൽഡിഎഫ്‌ അധികാരം നിലനിർത്തുമെന്ന്‌ വ്യക്തമാക്കുന്നു.

78 സീറ്റുവരെ ലഭിച്ചേക്കുമെന്നാണ്‌ പ്രവചനം. യുഡിഎഫിന് 60 — 65 സീറ്റ് ലഭിക്കും. ബിജെപി 0 — 2 സീറ്റു നേടും. മറ്റുള്ളവർ ഒന്ന്. 42 — 44 ശതമാനമാണ് എൽഡിഎഫിന്റെ വോട്ട് . 39 — 41 ശതമാനം വോട്ട് യുഡിഎഫിന് ലഭിക്കുമെന്നും സർവേ അഭിപ്രായപ്പെടുന്നു. മനോരമ ന്യൂസ്‌ — വിആർഎം സർവ്വേയിൽ എൽഡിഎഫ്‌ 82 സീറ്റുകൾവരെ നേടുമെന്നാണ്‌ പ്രവചനം.

യുഡിഎഫ്‌ 54 — 59 ഉം, എൻഡിഎ 3 ഉം സീറ്റുകൾ നേടുമെന്നും സർവ്വേ പറയുന്നു. മറ്റുള്ളവർ 1 സീറ്റ്‌. എൽഡിഎഫന്‌ 43 ശതമാനം വോട്ടാണ്‌ പ്രവചിക്കുന്നത്‌. യുഡിഎഫിന്‌ 37, എൻഡിഎ 16 ശതമാനം വോട്ട്‌ നേടുമെന്നും സർവ്വേ അഭിപ്രായപ്പെടുന്നു.

RELATED ARTICLES

Most Popular

Recent Comments