റേഷൻ വിതരണത്തിലെ സമയക്രമം: ഉത്തരവിറക്കിയത് മന്ത്രി അറിയാതെ; മരവിപ്പിക്കാൻ നിർദ്ദേശം

0
160

തിരുവനന്തപുരം: റേഷൻ വിതരണത്തിൽ സമയക്രമം ഏർപ്പെടുത്തി പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശം നൽകി മന്ത്രി ജി ആർ അനിൽ. മന്ത്രി അറിയാതെയാണ് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയത്.

മാസത്തിൽ 15-ാം തീയതി വരെ മുൻഗണനാ വിഭാഗങ്ങൾ (മഞ്ഞ, പിങ്ക് കാർഡ് ഉടമകൾ)ക്കും, ശേഷം പൊതുവിഭാ​ഗങ്ങൾ(നീല, വെള്ള കാർഡ് ഉടമകൾ)ക്കും റേഷൻ നൽകാനുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. അനുമതിയില്ലാതെ ഇറക്കിയ ഉത്തരവ് മരവിപ്പിക്കും.

പുതിയ രീതി നടപ്പാക്കിയാൽ റേഷൻ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്ന് റേഷൻവ്യാപാരികൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.15-നു മുമ്പ് റേഷൻ വാങ്ങാൻ കഴിയാത്ത മുൻഗണനവിഭാഗത്തിന് പിന്നീട് നൽകുമോയെന്ന കാര്യത്തിലുൾപ്പടെ വ്യക്തതയും ഉണ്ടായിരുന്നില്ല.