കാർത്തിയുടെ 25-മത്തെ സിനിമ; ‘ജപ്പാൻ’ ടീസർ പുറത്ത്

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാന്റെ മലയാളം ടീസറും അണിയറക്കാർ പുറത്തു വിട്ടു

0
333

തെന്നിന്ത്യൻ നടൻ കാർത്തിയുടെ 25-മത്തെ സിനിമ ‘ജപ്പാൻ’ പുതിയ ടീസർ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് പുറത്ത് വിട്ടു. ആരാണ് ജപ്പാൻ എന്ന ചോദ്യവുമായി നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ട് എത്തി വൈറലായ ടീസറിന് പിന്നാലെയാണ് ഇന്നലെ എത്തിയ പുതിയ ടീസർ പുറത്തുവിട്ടത്. നിമിഷ സമയങ്ങളിൽ യൂ ട്യൂബിൽ രണ്ടര മില്യൺ കാഴ്ചക്കാരെ നേടി ജൈത്ര യാത്ര തുടരുകയാണ് ടീസർ.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാന്റെ മലയാളം ടീസറും അണിയറക്കാർ പുറത്തു വിട്ടു. ‘ ജപ്പാൻ- ദൈവത്തിന്റെ അതിശയ സൃഷ്ടികളിൽ അവനൊരു ഹീറോയാണ് . എന്നാൽ നിയമത്തിന് മുന്നിൽ കുറ്റവാളിയും. നാലു സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷിക്കുന്ന പെരും കള്ളൻ . തനിക്കു നേരെ എത്ര വെടിയുണ്ടകൾ ഉതിർത്താലും തന്നെ കീഴ്‌പ്പെടുത്താൻ ആവില്ല എന്ന് വെല്ലു വിളിക്കുന്ന ജപ്പാൻ. നിയമ പാലകരും ജപ്പാനും തമ്മിലുള്ള സംഘർഷ ഭരിതമായ കടുത്ത പോരാട്ടത്തിലൂടെ യാണ് സിനിമയുടെ കഥ മുന്നേറുന്നത് എന്ന് ടിസർ വ്യക്തമാക്കുന്നു .

രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചർസിന്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു , എസ്.ആർ.പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ‘ ജപ്പാൻ ‘.