കുട്ടനാട്ടില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്കൂളില്‍ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെയാണ് സംഭവം.

0
164

മങ്കൊമ്പ്: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈനകരി പഞ്ചായത്തില്‍ ചേന്നങ്കരി ചാലച്ചിറ വീട്ടില്‍ ആര്‍ നിരഞ്ജനയാണ് മരിച്ചത്. കുട്ടമംഗലം എസ്‌എൻഡിപി ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് സംഭവം.

സംഭവസമയം മുത്തശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയശേഷം മുറിയില്‍ കയറിയ കുട്ടിയെ പുറത്തേക്കു കാണാത്തതിനെ തുടര്‍ന്നു മുറിയ്ക്കുള്ളില്‍ കയറി നോക്കിയപ്പോള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഉടൻ ബന്ധുക്കളെ വിളിച്ചുവരുത്തി കൈനകരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

English Summary: Seventh class student found dead at home.