മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ ഷൂട്ടിങ്ങ് ആരംഭിച്ചു. മോഹൻലാലും പൃഥ്വിരാജും ഉൾപ്പെടെ സംഘാംഗങ്ങൾ ഇന്നലെ തന്നെ ഡൽഹിയിൽ എത്തിയിരുന്നു. എമ്പുരാൻ പൂജ കഴിഞ്ഞ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാവുകയാണ്. 30 ദിവസത്തെ ഷെഡ്യൂളാണ് ഡൽഹിയിലേത്. ശേഷം ഷിംല, ലഡാക്ക് എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. മോഹൻലാൽ ആരാധകർക്ക് പൃഥ്വിരാജ് നൽകിയ സമ്മാനമായിരുന്നു ലൂസിഫറിലെ ‘അബ്രാം ഖുറേഷി’ എന്ന കഥാപാത്രം. 2019-ൽ സിനിമ വിജയമായതിന് പിന്നാലെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.
ഇരുപതോളം രാജ്യങ്ങളിലായാണ് സിനിമയുടെ ഷൂട്ടിങ്. പല ഷെഡ്യൂളുകളിലായിട്ടായിരിക്കും സിനിമ ചിത്രീകരിക്കുക. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലാകും ചിത്രമെത്തും. തെന്നിന്ത്യയിൽ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്.
ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യർ, ബൈജു സന്തോഷ്, ഫാസിൽ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ഇവരെ കൂടാതെ നിരവധി വിദേശ ആർട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകും. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാഗ്രണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ്