മസ്ക്കറ്റ്- അബുദാബി മുവാസലാത്ത് ബസ് സർവീസ് തുടങ്ങി

0
219

മ​സ്ക​ത്ത്-​അ​ബൂ​ദ​ബി മു​വാ​സ​ലാ​ത്ത് ബ​സ്​ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. അ​ൽ​ഐ​ൻ വ​ഴി അ​ബൂ​ദ​ബി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന രീ​തി​യി​ലാ​ണ്​ റൂ​ട്ടു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ൺ​വേ ടി​ക്ക​റ്റ്​ നി​ര​ക്ക്​ 11.5 റി​യാ​ലാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് 23 കി​ലോ​ഗ്രാം ല​ഗേ​ജും ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ് ബാ​ഗേ​ജും അ​നു​വ​ദി​ക്കും. രാ​വി​ലെ 6.30ന് ​അ​സൈ​ബ ബ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് 11ന് ​ബു​റൈ​മി​യി​ലും ഉ​ച്ച​ക്ക്​ ഒ​ന്നി​ന് അ​ൽ ഐ​നി​ലും 3.40ന് ​അ​ബൂ​ദ​ബി ബ​സ് സ്റ്റേ​ഷ​നി​ലും എ​ത്തി​ച്ചേ​രും. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് രാ​വി​ലെ 10.40ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 8.35ന് ​മ​സ്‌​ക​ത്തി​ൽ എ​ത്തും. ദു​ബൈ​യി​ലേ​ക്ക്​ ഇ​തു​വ​രെ മു​വാ​സ​ലാ​ത്ത്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, മു​വാ​സ​ലാ​ത്തി​ന്റെ യു.​എ.​ഇ സ​ർ​വീസു​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത് യാ​ത്രാ​ദു​രി​തം ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും. ഇ​തോ​ടെ ഈ ​സെ​ക്ട​റി​ലെ ബ​സു​ക​ളി​ലെ തി​ര​ക്ക് കു​റ​യു​ക​യും യാ​ത്രാ​ദു​രി​തം ഒ​രു പ​രി​ധി​വ​രെ ശ​മി​ക്കു​ക​യും ചെ​യ്യും. നി​ല​വി​ൽ മ​സ്ക​ത്തി​ൽ​നി​ന്ന് ബ​സു​ക​ളി​ൽ യു.​എ.​ഇ​യി​ലേ​ക്ക് പോ​വു​ന്ന​വ​രും തി​രി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​വ​രും ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ വ​ലി​യ പ്ര​യാ​സ​മാ​ണ് നേ​രി​ടു​ന്ന​ത്.

ഇ​പ്പോ​ൾ മ​സ്ക​ത്തി​ൽ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്ക് സ്വ​കാ​ര്യ ബ​സ് സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. നി​ല​വി​ൽ ദി​വ​സ​വും മൂ​ന്ന് സ​ർ​വി​സു​ക​ളാ​ണ് ഈ ​ക​മ്പ​നി ന​ട​ത്തു​ന്ന​ത്. റൂ​വി​യി​ൽ​നി​ന്ന് രാ​വി​ലെ ആ​റ്, ഉ​ച്ച​ക്ക് 2.30, രാ​ത്രി ഒ​മ്പ​ത്​ എ​ന്നി​ങ്ങ​നെ​യാ​ണ് സ്വ​കാ​ര്യ ബ​സ് ക​മ്പ​നി​യു​ടെ സ​മ​യം. എ​ന്നാ​ൽ, തി​ര​ക്ക് കാ​ര​ണം പ​ല​പ്പോ​ഴും നാ​ലും അ​ഞ്ചും ദി​വ​സം ക​ഴി​ഞ്ഞാ​ണ് ടി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​ത്. ഇ​ത് മ​സ്ക​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ​ല​രും യാ​ത്ര​ക​ൾ മാ​റ്റി​വെ​ക്കു​ക​യോ വി​മാ​നം വ​ഴി​യാ​ക്കു​ക​യോ ആ​ണ് ചെ​യ്യു​ന്ന​ത്. യു.​എ.​ഇ​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ർ​വി​സ് ന​ട​ത്ത​ണ​മെ​ന്നും ദു​ബൈ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​രും ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.