ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ്; അപേക്ഷ ക്ഷണിച്ചു

അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 16.

0
264

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവനും ഐഎച്ച്ആർഡിയും സംയുക്തമായി ആരംഭിക്കുന്ന ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസിലേക്ക് (സിസിഎൽഐഎസ്) അപേക്ഷ ക്ഷണിച്ചു.

നന്തൻകോട് നളന്ദയിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് ക്ലാസ്. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. രജിസ്ട്രേഷൻ ഫീസായി 150 രൂപയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും അപേക്ഷക്കൊപ്പം സമർപ്പിക്കണം.

താല്പര്യമുള്ളവർ ഒക്ടോബർ 16ന് മുമ്പായി വൈലോപ്പിള്ളി സംസ്കൃതി ഭവനുമായി നേരിട്ടോ സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവന്തപുരം-3, ഫോൺ: 0471 2311842 എന്ന വിലാസത്തിലോ ബന്ധപ്പെടണം.

English Summary: Last date to apply is October 16.