റെസ്റ്റോറന്റ്, മിനി ബാർ; ഡെക്കാൻ ഒഡീസി ട്രെയിൻ സ‍ർവീസിന് വീണ്ടും പച്ചക്കൊടി

ആറ് ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്കുള്ള ഒരു ട്രെയിൻ സർവീസ് ആണിത്.

0
230

മുംബൈ: കൊവിഡ് കാലത്ത് സർവീസ് നിർത്തിയ ഡെക്കാൻ ഒഡീസിയെന്ന അത്യാഢംബര ട്രെയിൻ സ‍ർവീസിന്റെ യാത്ര പുനരാരംഭിച്ചു. മുംബൈയിൽ നിന്ന് വീണ്ടും യാത്ര തുടങ്ങിയത്. മഹാരാഷ്ട്രാ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ മേൽനോട്ടത്തിലുള്ളതാണ് ഈ ട്രെയിൻ. ആറ് ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്കുള്ള ഒരു ട്രെയിൻ സർവീസ് ആണിത്.

പഞ്ചനക്ഷത്ര ഹോട്ടലിന്റെ രീതിയിലാണ് ഈ ട്രെയിനകത്തെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. റെസ്റ്റോറന്റ്, മിനി ബാർ മുതലായ സൗകര്യങ്ങളും ട്രെയിനകത്തുണ്ട്. രണ്ടു കിടക്കകളുള്ള ഡീലക്സ് മുറി, അറ്റാച്ച്ഡ് ബാത്ത്റൂമുകൾ, നാല് സൂട്ട് റൂമുകൾ, വിശ്രമിക്കാനുള്ള സൗകര്യം, വിശാലമായ ബെഡ്റൂം, ബാത്ത്റൂം തുടങ്ങിയവയുമുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുമുണ്ട്. കോൺഫറൻസ് മുറിയാണ് ട്രെയിനകത്തെ മറ്റു സൗകര്യം. ഇവിടെ ടിവി, വായിക്കാനുള്ള പുസ്തകങ്ങൾ, കാരംബോഡ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

2004 മുതലാണ് ഡെക്കാൻ ഒഡീസി ട്രെയിൻ ഓടിത്തുടങ്ങിയത്. കൊവിഡ് സാഹചര്യത്തിൽ സർവീസ് നിർത്തലാക്കിയ ഈ ട്രെയിൻ വീണ്ടും സർവ്വീസ് പുനരാരംഭിക്കുമ്പോൾ യാത്രക്കാരുണ്ടെന്നാണ് അധികൃതർ പറയുന്നത്.