ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദർശനം; ആശാനാഥിനെ യുവമോർച്ച നീക്കി

0
1236

ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദർശനം നടത്തിയ സംഭവത്തിൽ യുവമോർച്ച നേതാവ് ആശാനാഥിനെതിരെ നടപടി. യുവമോർച്ച സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് ആശാനാഥിനെ മാറ്റി. യുവമോർച്ച സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ആശാനാഥിനെ യുവമോർച്ച സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് മാറ്റാൻ തീരുമാനമായത്. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ ആശയെ പങ്കെടുപ്പിച്ചില്ല.

ചാണ്ടി ഉമ്മൻ എംഎൽഎക്കൊപ്പം ആശാനാഥ് ക്ഷേത്രദർശനം നടത്തിയത് വിവാദമായിരുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു ക്ഷേത്രദർശനം. പുതുപ്പള്ളിയിൽ ബിജെപി വോട്ട് കച്ചവട വിവാദം നിലനിൽക്കെയായിരുന്നു ചാണ്ടി ഉമ്മൻ ആശാനാഥുമായി ക്ഷേത്ര ദർശനം നടത്തിയത്.

അതെസമയം ആശാനാഥിനെതിരെ നടപടി എടുത്തു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ “നേരറിയാൻ ഡോട്ട് കോമി” നോട്‌ പ്രതികരിച്ചു. ആശാനാഥിന് ആരോഗ്യപരമായ വിഷയങ്ങൾ ഉള്ളതിനാൽ നേരത്തെ തന്നെ അവധിക്ക് അപേക്ഷിച്ചിരുന്നു.