എറണാകുളത്തും മൂന്നാറിലും വച്ച്‌ പീഡിപ്പിച്ചു; ജിം ട്രെയിനറുടെ പരാതിയിൽ ഷിയാസ്‌ കരീമിനെതിരെ കേസ്‌

0
3698

തൃക്കരിപ്പൂർ: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മോഡലും നടനുമായ ഷിയാസ്‌ കരീമി (34) നെതിരെ കേസ്‌. പടന്ന സ്വദേശിനിയുടെ പരാതിയിലാണ്‌ ബിഗ് ബോസ് ഉൾപ്പെടെ നിരവധി ടെലിവിഷൻറിയാലിറ്റി ഷോകളിൽ പങ്കെടുത്ത പെരുമ്പാവൂർ സ്വദേശിയായ ഷിയാസിനെതിരെ ചന്തേര പൊലീസ് കേസെടുത്തത്. ജിം ട്രെയിനറായ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്‌ജിലും മൂന്നാറിലെ റിസോർട്ടിലും പീഡിപ്പിച്ചെന്നും 11 ലക്ഷം വാങ്ങി വഞ്ചിച്ചെന്നുമാണ്‌ പരാതി