ആശങ്കയൊഴിഞ്ഞു; തലസ്ഥാനത്ത് നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിക്ക് വൈറസ് ബാധയില്ല

സാംപിള്‍ പരിശോധിച്ചത് തോന്നയ്ക്കലില്‍.

0
164

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി. രോഗിയുടെ അവസ്ഥ തൃപ്തികരമാണെന്നും സാധാരണ പനിയാണെന്ന അനുമാനത്തിലാണെന്നും അധികൃതർ അറിയിച്ചു. തോന്നയ്ക്കലിൽ നടത്തിയ ആദ്യ നിപ പരിശോധനയായിരുന്നു ഇത്.

സെപ്റ്റംബർ 12-ാം തീയതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംശയകരമായ ലക്ഷണങ്ങളോടെ വിദ്യാർത്ഥി ചികിത്സ തേടിയത്.
അസ്വാഭാവിക പനിബാധയോടെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയെയാണ് മെഡിക്കല്‍ കോളജില്‍ പ്രത്യേക നിരീക്ഷണത്തിലക്കിയിരുന്നത്.

കടുത്ത പനിയെ തുടർന്നാണ് ചൊവ്വാഴ്ച വിദ്യാർത്ഥി ചികിത്സ തേടിയെത്തിയത്. സംശയകരമായ ലക്ഷണങ്ങള്‍ തോന്നിച്ചതോടെ ഇയാളെ പ്രത്യേകം സജ്ജീകരിച്ച റൂമില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. പനിയ്ക്ക് ചികിത്സ തേടിയെത്തിയ ഇയാള്‍ വവ്വാല്‍ കടിച്ച പഴങ്ങള്‍ ഭക്ഷിച്ചതായി സംശിക്കുന്നുവെന്ന് വെളിപ്പെടുത്തിയതോടെയാണ് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്.

English Summary: The sample was tested in Thonnaykkal IAV.