Saturday
10 January 2026
26.8 C
Kerala
HomePoliticsതവനൂരിലെ തെരുവീഥികൾ ചുവന്നു തുടുത്തു, ആവേശക്കൊടുമുടിയിൽ എൽ ഡി എഫ് റോഡ് ഷോ

തവനൂരിലെ തെരുവീഥികൾ ചുവന്നു തുടുത്തു, ആവേശക്കൊടുമുടിയിൽ എൽ ഡി എഫ് റോഡ് ഷോ

തവനൂരിലെ തെരുവുകളിലും ആകാശത്തും ചുവപ്പ് പടർന്ന ദിവസമായിരുന്നു കഴിഞ്ഞ വൈകുന്നേരം. എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ.കെ.ടി.ജലീലിന്റെ പ്രചരണാർത്ഥം നടന്ന റോഡ് ഷോയാണ് തവനൂരിനെ ചെങ്കടലാക്കിയത്.

ആയിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഏതാണ്ട് മൂന്നു മണിക്കൂർ നേരം നീണ്ടു നിന്ന റോഡ് ഷോ അക്ഷരാർത്ഥത്തിൽ മെയ് രണ്ടിന് വരുന്ന ഫലത്തിന്റെ വ്യക്തമായ സൂചന നൽകുന്നു.

 

വഴിയരികിൽ കാത്ത് നിന്ന പതിനായിരക്കണക്കിന് ജനങ്ങൾ, ബസുകളിൽ നിന്നും കടന്നു പോകുന്ന വഴിയരികിൽ നിന്നും തങ്ങളുടെ പ്രിയപ്പെട്ട ജനനായകന് അഭിവാദ്യം അർപ്പിക്കുന്ന ആവേശകരമായ കാഴ്ച.

 

കുപ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചിലൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചില്ലെന്നും വസ്തുത മനസിലാക്കിയ ജനം കെ.ടി ജലീലിനൊപ്പമാണ് എന്നും വ്യക്തമാക്കുന്നതായിരുന്നു എൽ ഡി എഫ് റോഡ് ഷോ.

 

RELATED ARTICLES

Most Popular

Recent Comments