മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു; ഫുഡ് വ്‌ളോഗർ മുകേഷ് നായർക്കെതിരെ കേസ്

കൊല്ലത്തെ ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സോഷ്യൽമീഡിയയിൽ പരസ്യം നൽകിയതിനാണ് എക്സൈസ് കേസെടുത്തത്.

0
662

ഫുഡ് വ്‌ളോഗർ മുകേഷ് നായർക്കെതിരെ കേസടുത്ത് എക്സൈസ്. കൊല്ലത്തെ ഒരു ബാറിലിരുന്ന് മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നൽകിയതിനാണ് കേസ്. കൊല്ലത്തെ ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളിൽ പരസ്യം നൽകിയ കേസിൽ ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. ബാറിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കും വിധം പരസ്യം നൽകി അഭിനയിച്ചുവെന്നാണ് കേസ്.

ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചുള്ള മുകേഷിന്റെ പരസ്യത്തിൽ മദ്യം കാണിച്ചിരുന്നു. നിലവിലെ അബ്കാരി ചട്ട പ്രകാരം ബാറുകൾക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കേസെടുത്തത്. ബാർ ലൈസൻസ്-അബ്കാരി ചട്ടങ്ങൾ ലംഘിച്ചതിനാണ് കേസെടുത്തത്. മുകേഷ് നായർ തിരുവനന്തപുരം സ്വദേശിയാണ്.