Thursday
18 December 2025
21.8 C
Kerala
HomeCinema Newsപാചകവീരനായെത്തി, അടുത്ത പടത്തിന്റെ ഡയറക്ടറായി; ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകനെ പരിചയപ്പെടുത്തി ആർ എസ്‌ വിമൽ

പാചകവീരനായെത്തി, അടുത്ത പടത്തിന്റെ ഡയറക്ടറായി; ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകനെ പരിചയപ്പെടുത്തി ആർ എസ്‌ വിമൽ

‘എന്നു നിന്റെ മൊയ്തീൻ’ എന്ന സിനിമയിലൂടെ മലയാളികൾക്ക്‌ സുപരിചിതനായ സംവിധായകനാണ്‌ ആർ എസ്‌ വിമൽ. വിക്രമിനെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ സിനിമ കർണനാണ്‌ അദ്ദേഹത്തിന്റെ അടുത്ത സിനിമ. ആർ.എസ്. വിമൽ തന്നെ കഥയും തിരക്കഥയും രചിച്ച് നിർമിക്കുന്ന ചിത്രമാണ് ശശിയും ശകുന്തളയും. വിമലിനൊപ്പം സലാം താനിക്കാട്ട് നേഹ (ആമി) എന്നിവരും ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്. ബിച്ചാൾ മുഹമ്മദ്‌ എന്ന കോഴിക്കോടുകാരനാണ്‌ സംവിധായകൻ. ബിച്ചാലിന്റെ ആദ്യത്തെ സിനിമയാണ്‌ ശശിയും ശകുന്തളയും.

ബിച്ചാൾ മുഹമ്മദ്‌

എന്ന് നിന്റെ മൊയ്‌ദീൻ എന്ന സിനിമ പോലെ ഒരു പീരിയോഡിക്കൽ ചിത്രമാണ് ശശിയും ശകുന്തളയും.1970 -75 കാലഘട്ടങ്ങളിൽ നടക്കുന്ന ട്യൂട്ടോറിയൽ കോളജുകളാണ് കഥയുടെ പശ്ചാതലം. പ്രണയം, മത്സരം, കുടിപക എല്ലാം ചിത്രത്തിൽ കടന്ന് വരുന്നു. റൊമാന്റിക് സസ്പെൻസ് ത്രില്ലർ ആണ് ചിത്രം. മലയാള സിനിമയിലും തമിഴ് ചിത്രങ്ങളിലും കഴിവ് തെളിയിച്ച അശ്വിൻ കുമാർ സുധാകരൻ എന്ന കോളജ് പ്രിൻസിപ്പാളായും ഷാഹിൻ സിദ്ദീഖ് ഇംഗ്ലിഷ് അധ്യാപകൻ ശശിയായും വിമൽ പലിശ പരമു എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. നേഹയാണ് (ആമി )കണക്ക് അധ്യാപികയായ ശകുന്തളയാകുന്നത്.

RELATED ARTICLES

Most Popular

Recent Comments