Wednesday
17 December 2025
30.8 C
Kerala
HomeIndiaഎക്സ്പ്രസ് ഹൈവേ നിർമ്മാണത്തിനിടെ കൂറ്റൻ യന്ത്രം തകർന്നു വീണു; 15 തൊഴിലാളികൾ മരിച്ചു

എക്സ്പ്രസ് ഹൈവേ നിർമ്മാണത്തിനിടെ കൂറ്റൻ യന്ത്രം തകർന്നു വീണു; 15 തൊഴിലാളികൾ മരിച്ചു

മഹാരാഷ്ട്രയിൽ സമൃദ്ധി എക്സ്പ്രസ് ഹൈവേ നിർമ്മാണത്തിനിടെ ഗർഡർ സ്ഥാപിക്കുന്ന യന്ത്രം വീണ് 15 തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. താനെയ്ക്കടുത്ത ഷാപ്പൂരിലാണ് അപകടം. കൂടുതൽപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അറിയാൻ തിരച്ചിൽ പുരോഗമിക്കുകയാണ്.

ഗർഡർ മെഷീനുമായി ബന്ധിപ്പിക്കുന്ന ക്രെയിനും സ്ലാബും 100 അടി ഉയരത്തിൽ നിന്നും വീണതെന്നാണ് റിപ്പോർട്ട്. മുംബൈയെയും നാഗ്പൂരിനെയും ബന്ധിപ്പിക്കുന്ന 701 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാതയാണ് ഇത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments