പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ ബാങ്ക്ജീവനക്കാര്‍ നടത്തുന്ന ദ്വിദിന ദേശീയപണിമുടക്കിന് തുടക്കം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആഹ്വാന പ്രകാരം തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പണിമുടക്ക്.
പൊതുമേഖലാബാങ്കുകള്‍ വിറ്റഴിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ബാങ്ക് സ്വകാര്യവല്‍ക്കരണ നയം തിരുത്തുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കരണങ്ങള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ കുത്തകകള്‍ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ബാങ്കിങ് മേഖലയില്‍ പ്രതിഷേധം ശക്തമാണ്. ഇതിനനുസരിച്ചുള്ള ശക്തമായ പണിമുടക്ക് സംഘടിപ്പിക്കാനാണ് യൂണിയനുകളുടെ നീക്കം. പണിമുടക്കിനുശേഷം തുടര്‍സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.