Wednesday
17 December 2025
26.8 C
Kerala
HomeIndiaഏകീകൃത സിവില്‍ കോഡില്‍ അഭിപ്രായമറിയിക്കാന്‍ സമയം നീട്ടി നിയമ കമ്മിഷന്‍

ഏകീകൃത സിവില്‍ കോഡില്‍ അഭിപ്രായമറിയിക്കാന്‍ സമയം നീട്ടി നിയമ കമ്മിഷന്‍

ഏകീകൃത സിവില്‍ കോഡില്‍ അഭിപ്രായമറിയിക്കാന്‍ സമയം നീട്ടി നിയമ കമ്മിഷന്‍. ജൂലൈ 28 വരെ പൊതുജനങ്ങള്‍ക്ക് വിഷയത്തില്‍ പ്രതികരണം അറിയിക്കാം. നേരത്തെ ഈ മാസം 14 വരെയായിരുന്നു അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചത്.

ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നുള്ള പ്രതികരണവും അഭിപ്രായങ്ങളും സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടുന്നത് സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്ന് നിരവധി അഭ്യര്‍ത്ഥനകളാണ് ലഭിച്ചത്. ഇവ കണക്കിലെടുത്താണ രണ്ടാഴ്ചത്തെ സമയം നീട്ടിനല്‍കാന്‍ തീരുമാനിച്ചതെന്ന് നിയമ കമ്മീഷന്‍ വ്യക്തമാക്കി. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ജൂലൈ 28 വരെ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ സമര്‍പ്പിക്കാം.

താത്പര്യവും സന്നദ്ധതയുമുള്ളവര്‍ക്ക് membersecretary-lci@gov.in എന്ന ഇ-മെയില്‍ വഴി ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച അഭിപ്രായങ്ങള്‍ കമ്മിഷന്‍ സമര്‍പ്പിക്കാം. നേരത്തെ ഏക സിവില്‍ കോഡ് യാഥാര്‍ത്ഥ്യമാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമിതിയെയും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments