Wednesday
17 December 2025
26.8 C
Kerala
HomePoliticsകുറ്റ്യാടി സീറ്റ് സി.പി.ഐ എംന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതായി ജോസ് കെ.മാണി

കുറ്റ്യാടി സീറ്റ് സി.പി.ഐ എംന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതായി ജോസ് കെ.മാണി

കേരളാ കോണ്‍ഗ്രസ്സ് (എം)ന് കുറ്റ്യാടി ഉള്‍പ്പടെ 13 നിയസഭാ സീറ്റുകളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി നല്‍കിയത്. എന്നാല്‍ കുറ്റ്യാടിയില്‍ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി കുറ്റ്യാടി സീറ്റ് സി.പി.ഐ എംന് വിട്ടുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതായി ചെയര്‍മാന്‍ ജോസ് കെ.മാണി അറിയിച്ചു.

കേരളാ കോണ്‍ഗ്രസ്സ് (എം) നെ സംബന്ധിച്ച് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണന. ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിക്കേണ്ടതും, എല്‍.ഡി.എഫിന്റെ തുടര്‍ഭരണം കേരളത്തില്‍ ഉണ്ടാകേണ്ടതും രാഷ്ട്രീയമായ അനിവാര്യതയാണ് എന്ന ഉന്നതമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം പാര്‍ട്ടി സ്വീകരിക്കുന്നത്.

മുന്നണിയുടെ ഐക്യത്തിന് ഒരു പോറല്‍പ്പോലും എല്‍പ്പിക്കുന്ന ഒന്നും കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന നിര്‍ബന്ധമുണ്ട്. 13 സീറ്റ് കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് പൂര്‍ണ്ണമായും അവകാശപ്പെട്ടതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നും ജോസ് കെ.മാണി പറഞ്ഞു.

 

RELATED ARTICLES

Most Popular

Recent Comments