ഡോ.ഗിരിജയ്ക്കും സിന്ധു ജോയിക്കും പിന്തുണയുമായി മന്ത്രി ആർ.ബിന്ദു

0
123

സൈബർ ആക്രമണങ്ങൾ മൂലം പ്രതിസന്ധിയിലായിരുന്നു ഡോ ഗിരിജയെയും ഓൺലൈൻ മാധ്യമവേട്ടയ്ക്ക് ഇരയായ സിന്ധു ജോയിയേയും പിന്തുണച്ച് മന്ത്രി ആർ.ബിന്ദു. സൈബർ ഇടങ്ങളിലെ വേട്ടയാടലുകളെക്കുറിച്ച് ഉറക്കെ പറയാനും ശക്തമായി പ്രതിരോധിക്കാനും സ്ത്രീകൾ തയ്യാറാവുന്നുവെന്ന് കുറിപ്പ് തുടങ്ങിയ ബിന്ദു ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് നേരെ മാത്രം നടക്കുന്ന ഈ പ്രയോഗങ്ങൾക്കെതിരെ ലാങ്സ്റ്റൻ ഹ്യൂഗ്സിന്റെ “ഐ ടൂ” എന്ന കവിത പങ്കുവെച്ച് കൊണ്ടും കൂടിയായിരുന്നു ബിന്ദു പിന്തുണ പ്രഖ്യാപിച്ചത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

സൈബർ ഇടങ്ങളിലെ വേട്ടയാടലുകളെക്കുറിച്ച് ഉറക്കെ പറയാനും ശക്തമായി പ്രതിരോധിക്കാനും സ്ത്രീകൾ തയ്യാറാവുന്നു. തൃശൂർ ഗിരിജ തീയറ്റർ ഉടമ ഡോ.ഗിരിജയും പഴയ വിദ്യാർത്ഥിനേതാവ് സിന്ധു ജോയിയും ആണ് ഈയടുത്ത ദിവസങ്ങളിൽ സ്ത്രീവിരുദ്ധ പരദൂഷകരുടെ ചെയ്തികൾക്കെതിരെ രംഗത്ത് വന്നത്.

ALSO READ: പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി നാല് കുട്ടികളുമായി പാകിസ്ഥാനി യുവതി ഇന്ത്യയിൽ; അറസ്റ്റ്

ഡോ ഗിരിജയെ കഴിഞ്ഞ പതിനഞ്ചു കൊല്ലത്തിലേറെ കാലമായി അറിയാം. ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിൽ അവരോടൊപ്പം നിന്നിട്ടുണ്ട്. തൃശൂർ മേയർ ആയിരിക്കുമ്പോഴും അതിനു ശേഷം മഹിളാ അസോസിയേഷൻ ഭാരവാഹി എന്ന നിലയിലും ഗിരിജയുടെ വിഷമ ഘട്ടങ്ങളിൽ കൂടെ നിന്നിട്ടുണ്ട്. ഇപ്പോഴും അവരെ വിളിച്ചു സംസാരിച്ചു. സിപിഐഎം തൃശൂർ ഏരിയ നേതാക്കളും മഹിളാ അസോസിയേഷൻ നേതാക്കളും ഗിരിജയെ നേരിൽ കണ്ട് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സിന്ധു ജോയ്, ഇടക്ക് വഴി മാറി സഞ്ചരിച്ചെങ്കിലും എല്ലാ കാലത്തും അവർ ഞങ്ങൾക്കെല്ലാം പ്രിയപ്പെട്ട അനുജത്തി തന്നെയാണ്. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട, പോരാളിയായിരുന്ന ആ പെൺകുട്ടിയോട് പാർട്ടി എന്നും കരുതലും കാവലുമായിട്ടുണ്ട്.
ക്ഷുദ്ര മനസ്കരുടെ ജീർണ്ണിച്ച പരദൂഷണപ്രയോഗങ്ങൾ, നിരവധി പരീക്ഷണങ്ങളെ നേരിട്ട ആ പെൺകുട്ടിയെ തളർത്തില്ല എന്ന് തന്നെയാണ് കരുതുന്നത്.
സൈബർ ഇടങ്ങളിലും പൊതു ഇടങ്ങളിലും വേട്ടയാടപ്പെടുന്ന സ്ത്രീകൾക്കായി, അമേരിക്കയിലെ ബ്ളാക്ക് സാംസ്കാരിക നവോത്ഥാന പ്രസ്ഥാനമായ ഹാർലേം റിനൈസ്സൻസ് നേതാവായ ലാങ്സ്റ്റൻ ഹ്യൂഗ്സിന്റെ “ഐ ടൂ” എന്ന കവിത സമർപ്പിക്കുന്നു.
എല്ലാ അരികുവത്ക്കരിക്കപ്പെട്ട മനുഷ്യർക്കും കരുത്ത് പകരുന്ന അതിജീവനമന്ത്രം ഈ കൊച്ചു കവിതയിലുണ്ട്
I Too
BY LANGSTON HUGHES
I, too, sing America.
I am the darker brother.
They send me to eat in the kitchen
When company comes,
But I laugh,
And eat well,
And grow strong.
Tomorrow,
I’ll be at the table
When company comes.
Nobody’ll dare
Say to me,
“Eat in the kitchen,”
Then.
Besides,
They’ll see how beautiful I am
And be ashamed…