വിപ്ലവം സൃഷ്ടിച്ച നവീന ലിഥിയം അയൺ ബാറ്ററിയുടെ പിതാവ് വിടവാങ്ങി

0
128
American professor and solid-state physicist, John Goodenough, one of three winners of the Nobel Chemistry Prize, attends a press conference at The Royal Society in London on October 9, 2019. - Three researchers won the Nobel Chemistry Prize on Wednesday for the development of lithium-ion batteries, paving the way for smartphones and a fossil fuel-free society. John Goodenough of the United States -- at 97 the oldest person to be awarded a Nobel prize -- Britain's Stanley Whittingham, and Japan's Akira Yoshino will share the nine million Swedish kronor (about $914,000 or 833,000 euros) prize equally, the Royal Swedish Academy of Sciences said. (Photo by Daniel LEAL / AFP) (Photo by DANIEL LEAL/AFP via Getty Images)

ലോകത്തെ മാറ്റിമറിച്ച കണ്ടുപിടുത്തങ്ങളിൽ ഒന്നായി ലിഥിയം അയൺ ബാറ്ററികളെ കാണാതെവയ്യ. നമ്മൾ ഇന്ന് ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങൾ മുതൽ വാഹനങ്ങളിൽ വരെ ലിഥിയം അയൺ ബാറ്ററിയുടെ സാന്നിധ്യമുണ്ട്. ബിസിനസ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച കണ്ടുപിടിത്തങ്ങളിൽ ഒന്നായിരുന്നു റീചാർജ് ചെയ്യാവുന്ന ലിഥിയം അയൺ ബാറ്ററികൾ. ഈ വിപ്ലവകരമായ കണ്ടുപിടിത്തതിന്റെ പിതാവ് ആരാണെന്നു നിങ്ങൾക്ക് അറിയുമോ? ഇക്കഴിഞ്ഞ ജൂൺ 25 ന് തന്റെ 100-ാം വയസിൽ അദ്ദേഹം ലോകത്തു നിന്നു വിടവാങ്ങി.

ജോൺ ബി ഗുഡ്ഇനഫ് (Jhon B Goodenough) എന്ന പേര് നിങ്ങൾ കേട്ടിട്ടുണ്ടോ? റീചാർജ് ചെയ്യാവുന്ന ലിഥിയം അയൺ ബാറ്ററിയുടെ പിതാവാണ് ഇദ്ദേഹം. ഒരു അമേരിക്കൻ മെറ്റീരിയൽ സയന്റിസ്റ്റും എൻജിനീയറുമായിരുന്നു ഗുഡ്ഇനഫ്. 1922 ജൂലൈ 25 ന് ജർമ്മനിയിലെ ജെനയിലായിരുന്നു ജനനം. മതാപിതാക്കൾ അമേരിക്കൻ വംശജരായിരുന്നു. 1923 -ൽ കുടുംബം അമേരിക്കയിലേയ്ക്കു താമസം മാറി.

1944-ൽ പ്രശസതമായ യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് അദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. രണ്ടാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. തുടർന്ന് ചിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ നിന്നു ഭൗതികശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. 1970 കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. ആദ്യത്തെ പ്രായോഗിക റീചാർജ് ചെയ്യാവുന്ന ലിഥിയം അയൺ ബാറ്ററി അദ്ദേഹം ലോകത്തിന് സമർപ്പിച്ചു.

പോർട്ടബിൾ ഇലക്‌ട്രോണിക്‌സ് ഉപകരങ്ങളുടെ വിപ്ലവത്തിനായിരുന്നു ഇതു തുടക്കമിട്ടത്. ലിഥിയം കോബാൾട്ട് ഓക്‌സൈഡ് ഒരു കാഥോഡ് മെറ്റീരിയലായി അദ്ദേഹം ഉപയോഗിച്ചു. ഇത് ബാറ്ററി പ്രകടനവും ഊർജ്ജ സംഭരണശേഷിയും വളരെയധികം വർദ്ധിപ്പിച്ചു. പിൽകാലത്ത് ബാറ്ററി സാങ്കേതികവിദ്യയിൽ അദ്ദേഹം നിരവധി പ്രധാന സംഭാവനകൾ നൽകി.

ബാറ്ററിയുടെ കാഥോഡിനും ആനോഡിനും ഇടയിൽ ലിഥിയം അയണുകൾ ഷട്ടിൽ ചെയ്യുമെന്നും കാര്യക്ഷമവും തിരിച്ചെടുക്കാവുന്നതുമായ ഊർജ്ജ സംഭരണം സാധ്യമാക്കാൻ കഴിയുമെന്നും അദ്ദേഹവും സംഘവും കണ്ടെത്തി. ലിഥിയം അയൺ ഫോസ്‌ഫേറ്റ്, ലിഥിയം മാംഗനീസ് ഓക്‌സൈഡ് എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത വസ്തുക്കളിലും അദ്ദേഹത്തിന്റെ പരീക്ഷണം നീണ്ടു. അങ്ങനെ ബാറ്ററി ഓരോഘട്ടത്തിലും മെച്ചപ്പെട്ടു കൊണ്ടിരുന്നു.

ലിഥിയം അയൺ ബാറ്ററി സാങ്കേതികവിദ്യയിലെ ഗുഡ്നഫിന്റെ മുന്നേറ്റമാണ് ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ സംഭരണം എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളെ പരിപോഷിപ്പിച്ചത്. കുറഞ്ഞ വിലയിൽ കാര്യക്ഷമമായ പല കണ്ടുപിടുത്തങ്ങൾക്കും വഴിവച്ചതും ഗുഡ്ഇനഫ് തന്നെ. ആധുനിക ഉപകരണങ്ങൾക്ക് ഊർജം നൽകുന്നതും ശുദ്ധമായ ഊർജ്ജ സ്രോതസുകളിലേക്കുള്ള പരിവർത്തനത്തിന് ഭാരം കുറഞ്ഞതും ഉയർന്ന ഊർജ്ജ സാന്ദ്രതയുള്ളതുമായ ബാറ്ററികൾ വികസിപ്പിക്കുന്നതിന് ഈ പ്രവർത്തനം വഴിയൊരുക്കി.

2019-ൽ ലിഥിയം അയൺ ബാറ്ററികളുടെ വികസനത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് സ്റ്റാൻലി വിറ്റിംഗ്ഹാം, അകിര യോഷിനോ എന്നിവർക്കൊപ്പം രസതന്ത്രത്തിനുള്ള നോബൽ ഗുഡ്ഇനഫ് പ്ങ്കിട്ടു. നാഷണൽ മെഡൽ ഓഫ് സയൻസ്, ജപ്പാൻ പ്രൈസ്, എന്റിക്കോ ഫെർമി അവാർഡ് എന്നിങ്ങനെ ഒട്ടനവധി ലോക പ്രശസ്ത പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.