Thursday
1 January 2026
22.8 C
Kerala
HomeIndiaപശ്ചിമ ബംഗാളിലെ ഒണ്ട സ്റ്റേഷനിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം

പശ്ചിമ ബംഗാളിലെ ഒണ്ട സ്റ്റേഷനിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം

പശ്ചിമ ബംഗാളിലെ ഒണ്ട സ്റ്റേഷനിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി ബോഗികൾ പാളം തെറ്റി. ഞായറാഴ്ച പുലർച്ചെ 4 മണിയോടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ലെങ്കിലും ഗുഡ്‌സ് ട്രെയിനുകളിലൊന്നിന്റെ ലോക്കോ പൈലറ്റിന് നിസാര പരിക്കേറ്റു.

പശ്ചിമ ബംഗാളിലെ ബങ്കുരയ്ക്ക് സമീപം ചരക്ക് തീവണ്ടികൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുഡ്‌സ് ട്രെയിനുകളുടെ 12 ബോഗികൾ പാളം തെറ്റി. അപകടം ഖരക്പുർ-അദ്ര ഡിവിഷനിലെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. എത്രയും വേഗം ബോഗികൾ നീക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

അതേസമയം, അപകടകാരണവും ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചതിന്റെ സാഹചര്യവും വ്യക്തമല്ലെന്ന് റെയിൽവേ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments