Tuesday
30 December 2025
23.8 C
Kerala
HomeSportsഏകദിന ലോകകപ്പിൽ ഇന്ത്യ – പാകിസ്താൻ മത്സരം ഒക്ടോബർ 15ന് അഹ്‌മദാബാദിൽ

ഏകദിന ലോകകപ്പിൽ ഇന്ത്യ – പാകിസ്താൻ മത്സരം ഒക്ടോബർ 15ന് അഹ്‌മദാബാദിൽ

ഇക്കൊല്ലം നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യ – പാകിസ്താൻ മത്സരം ഒക്ടോബർ 15ന് അഹ്‌മദാബാദിൽ നടക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ എട്ടിന് ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബിസിസിഐയെ ഉദ്ധരിച്ച് ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ അഹ്‌മദാബാദിലാണ് ഉദ്ഘാടന മത്സരം. നവംബർ 19ന് അഹ്‌മദാബാദിൽ തന്നെ ഫൈനൽ മത്സരവും നടക്കും. നവംബർ 15, 16 തീയതികളിലാണ് സെമിഫൈനൽ മത്സരങ്ങൾ. ഈ മത്സരങ്ങളുടെ വേദികൾ തീരുമാനിച്ചിട്ടില്ല.

10 ടീമുകളാണ് ആകെ ലോകകപ്പിൽ കളിക്കുക. എട്ട് ടീമുകൾ തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. ബാക്കി രണ്ട് ടീമുകൾ ക്വാളിഫയർ മത്സരങ്ങൾ കളിച്ചെത്തും.

RELATED ARTICLES

Most Popular

Recent Comments