റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പിനുള്ള സർക്കുലർ ഉടൻ പുറത്തിറങ്ങും

0
39

റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പിനുള്ള സർക്കുലർ ഉടൻ പുറത്തിറങ്ങും. തെരഞ്ഞെടുപ്പിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു.ഇന്ത്യൻ ഒളിബിക് അസോസിയേഷൻ അഡ് ഹോക് കമ്മറ്റി വോട്ടേഴ്‌സ് ലിസ്റ്റ് ശേഖരിച്ചു.

അഡ്ഹോക്ക് കമ്മിറ്റിയിലേക്കുള്ള റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയെ നിയമിച്ചാൽ ഉടൻ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കും. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന്, സമരത്തിലുള്ള ഗുസ്തി താരങ്ങൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈമാസം 30നകം തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി താരങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.ബ്രിജ് ഭൂഷണോ, കൂട്ടാളികളോ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.

ദൈനം ദിന ചുമതലകൾക്കായി സർക്കാർ നിയോഗിച്ച അഡ്‌ഹോക് കമ്മറ്റിയുടെ കലാപരിധി ഈ മാസം 17 ന് അവസാനിക്കും. 50 വോട്ടുകൾ ഉൾക്കൊള്ളുന്നതാണ് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജ്.