കെപിഎ മജീദിനെതിരെ പ്രതിഷേധം; മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറോളം പ്രവര്‍ത്തകര്‍ പാണക്കാട് എത്തി

0
58

മുസ്‌ലീം ലീഗ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിനെതിരെ ലീഗിൽ പ്രതിഷേധം.തിരൂരങ്ങാടിയിൽ മജീദിനെ മത്സരിപ്പിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ നൂറോളം ലീഗ്‌ പ്രവർത്തകർ പാണക്കാട്‌ എത്തി തങ്ങളെ പ്രതിഷേധം അറിയിച്ചു.

കെപിഎ മജീദ് മത്സരിച്ചാല്‍ മണ്ഡലം നഷ്ടമാകുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നത്. മഞ്ചേരിയില്‍ നടന്നത് തിരൂരങ്ങാടി മണ്ഡലത്തിലും ആവര്‍ത്തിക്കപ്പെടുമെന്നും പാണക്കാട് തങ്ങളോട് പ്രവര്‍ത്തകര്‍ പറഞ്ഞു.ബൂത്ത് തലത്തിൽ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് പാണക്കാട് എത്തിയത്. കെപിഎ മജീദിന്റെ പേര് പറ‍ഞ്ഞ് വോട്ട്‌ പിടിക്കില്ലെന്നും മങ്കടക്കാരനെ തിരൂരങ്ങാടിക്ക്‌ വേണ്ടെന്നും പ്രതിഷേധക്കാർ അറയിച്ചു.

അതേസമയം, പ്രവര്‍ത്തകര്‍ സ്വാദിഖലി തങ്ങളേയും കണ്ടു. കെ പി എ മജീദ് ആണെങ്കില്‍ പരാജയപ്പെടുത്തുമെന്ന് ലീഗ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആര്‍ക്കും വേണ്ടാത്തവരെ തിരൂരങ്ങാടിക്കാര്‍ക്ക് മേല്‍ വെച്ചു കെട്ടേണ്ടെന്നും പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ഇതോടെ മജീദിന്റെ സ്ഥാനാര്‍തിത്വം അനിശ്ചിതത്വത്തിലാകുകയാണ്