ഗുസ്തി താരങ്ങളുടെ പ്രതിഷേധം; ആശങ്ക രേഖപ്പെടുത്തി യുണൈറ്റഡ് വേൾഡ് റസ്ലിംഗ്

0
69

ഇന്ത്യയിൽ ഗുസ്തി തന്ത്രങ്ങൾ നടത്തുന്ന പ്രതിഷേധത്തിൽ ആശങ്ക പ്രകടിപ്പിച്ച അന്താരാഷ്ട്ര ഗുസ്‌തി താരങ്ങളുടെ സംഘടനയായ യുണൈറ്റഡ് വേൾഡ് റസ്ലിംഗ് (UWW). ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സംഘട വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിൽ നിരാശ രേഖപ്പെടുത്തിയ UWW പ്രതിഷേധ സമരങ്ങളിൽ പിന്തുണയറിയിച്ച് താരങ്ങളുമായി ചർച്ച നടത്തുമെന്നും അറിയിച്ചു.

പ്രതിശേഷ മാർച്ചിനിടെ താരങ്ങളെ കസ്റ്റഡിയിൽ എടുത്തതിനു അവരുടെ സമരപന്തൽ പൊളിച്ചു മാറ്റിയതിലും സംഘടനാ പ്രതിഷേധം അറിയിച്ചു. ഗുസ്തിക്കാർക്ക് നേരെയുണ്ടായ അക്രമങ്ങളെ അപലപിച്ച യുണൈറ്റഡ് വേൾഡ് റസ്ലിംഗ് ആരോപണങ്ങളിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

ഇതിനിടെ, തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യാമെന്ന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡണ്ട് ബ്രിജ് ഭൂഷൺ ശരൺ സിംഗ് വ്യക്തമാക്കി. വിഷയത്തിൽ ഡൽഹി പോലീസ് അന്വേഷണം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. ഗംഗ നദിയിൽ മെഡലുകൾ ഒഴുക്കാനെത്തിയ ഗുസ്തി താരങ്ങളെ അദ്ദേഹം വിമർശിച്ചു. ഗംഗയിൽ മുക്കുന്നതിനായി കൊണ്ട് പോയ മെഡലുകൾ രാകേഷ് ടികായിത്തിന് നൽകാനായിരുന്നു താരങ്ങൾ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ്. സാക്ഷി മാലികും വിനേഷ് ഫോഗട്ടും അടക്കമുള്ളവർ ഹരിദ്വാറിലെത്തിയാണ് മെഡലുകൾ ​ഗം​ഗാ നദിയിൽ ഒഴുക്കാൻ തീരുമാനിച്ചത്. രാജ്യത്തിനഭിമായി തങ്ങൾക്ക് ലഭിച്ച മെഡലുകൾ നദിയിൽ ഒഴുക്കുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതാണ് കർഷക നേതാക്കൾ ഇടപെട്ട് തടഞ്ഞത്.