മലയാളത്തിന്റെ പ്രിയ കഥാകൃത്തും സിനിമാ സംവിധായകനുമായ പത്മരാജന്റെ ജന്മദിനമായ മെയ് 23നു വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരത്തെ ഭാരത് ഭവനിൽ അദ്ദേഹത്തിന്റെ അനുസ്മരണ യോഗവും ശ്രീ പത്മരാജന്റെ കഥയെ ആസ്പദമാക്കിയുള്ള മലയാള ചലച്ചിത്രം പ്രാവിന്റെ പ്രൊമോഷൻ ലോഞ്ചും നടക്കുന്നു. പത്മരാജൻ ട്രസ്റ്റും സി.ഇ.റ്റി സിനിമാസും സംയുക്തമായി നടത്തുന്ന ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുക്കുന്നു. ഔപചാരികമായ ചടങ്ങുകൾക്ക് ശേഷം പത്മരാജന്റെ സൂപ്പർ ഹിറ്റ് സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്.
പത്മരാജൻ അനുസ്മരണ ചടങ്ങിൽ പത്മരാജൻ ട്രസ്റ്റ് ചെയർമാൻ ശ്രീ വിജയകൃഷ്ണൻ, ശ്രീമതി രാധാലക്ഷ്മി പത്മരാജൻ, ഫിലിം പ്രൊഡ്യൂസർ ശ്രി ഗാന്ധിമതി ബാലൻ, സിനിമാ സംവിധായകൻ ശ്രി സുരേഷ് ഉണ്ണിത്താൻ, സിനിമാ സംവിധായകൻ ശ്രീ മധുപാൽ, ശ്രി പൂജപ്പുര രാധാകൃഷ്ണൻ (നടൻ), ഫിലിം പ്രൊഡ്യൂസർ ശ്രി ശ്രീമൂവിസ് ഉണ്ണിത്താൻ, സിനിമാ സംവിധായകൻ അനിൽ ദേവ്, സിനിമാ സംവിധായകൻ പ്രശാന്ത് നാരയണൻ, പ്രൊഫസർ ഡോക്ടർ മ്യൂസ് മേരി ജോർജ്, മുൻ ദൂരദർശൻ ഡയറക്ടർ ശ്രി ബൈജു ചന്ദ്രൻ, ഭാരത് ഭവൻ ഡയറക്ടറും സിനിമാ സംവിധായകനുമായ ശ്രി പ്രമോദ് പയ്യന്നൂർ, ശ്രി പ്രദിപ് പനങ്ങാട്(പത്മരാജൻ ട്രസ്റ്റ്) എന്നിവർ പങ്കെടുക്കുന്നു.
പ്രാവിന്റെ പ്രൊമോഷൻ ലോഞ്ചിൽ സിനിമാ നിർമ്മാതാക്കളായ തകഴി രാജശേഖരൻ( പ്രൊഡ്യൂസർ), എസ്.മഞ്ജുമോൾ (കോ പ്രൊഡ്യൂസർ), സംവിധായകൻ നവാസ് അലി,എഡിറ്റർ ജോവിൻ ജോൺ, അഭിനേതാക്കളായ അമിത് ചക്കാലക്കൽ, അഡ്വക്കേറ്റ് സാബുമോൻ അബ്ദുസമദ്, കെ യൂ മനോജ്, യാമി സോനാ, ആദർശ് രാജ, അജി ധന്വന്തരി തുടങ്ങി മറ്റു താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കുന്നു. പ്രസ്തുത ചടങ്ങിലേക്കും സംഗീത നിശയിലേക്കും എല്ലാ കലാസ്നേഹികളെയും സാദരം സ്വാഗതം ചെയ്യുന്നു. പി ആർ ഓ പ്രതീഷ് ശേഖർ.