Friday
19 December 2025
29.8 C
Kerala
HomeKeralaഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം ക്യാമ്പയിൻ ഉദ്ഘാടനം ഇന്ന് (മെയ്‌ 21)

ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം ക്യാമ്പയിൻ ഉദ്ഘാടനം ഇന്ന് (മെയ്‌ 21)

ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം ക്യാമ്പയിൻ ഉദ്ഘാടനം ഇന്ന്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. കരമന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ എട്ടു മണിക്കാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക. മന്ത്രിമാരായ അഡ്വ. ആന്റണി രാജു,അഡ്വ. ജി ആർ അനിൽ എന്നിവവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരിക്കും.

കുട്ടികളിൽ ശുചിത്വ ശീലവും ശുചിത്വ ബോധവും ഉളവാക്കാനും അത് ജീവിത മൂല്യങ്ങൾ ആക്കി മാറ്റാനും സഹായകമായ ക്യാമ്പയിൻ ആണ് ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം ക്യാമ്പയിൻ. വരുന്ന മൂന്നു വർഷം കൊണ്ട് സ്കൂൾ കുട്ടികളിൽ ശുചിത്വം സംബന്ധിച്ച് ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കാൻ ഈ ക്യാമ്പയിൻ വഴി കഴിയുമെന്നാണ് കരുതുന്നത്. വിദ്യാഭ്യാസ വകുപ്പിനെ കൂടാതെ തദ്ദേശ സ്വയം ഭരണ വകുപ്പ് , ആരോഗ്യ വകുപ്പ് എന്നിവ ഈ പ്രവർത്തനവുമായി കൈകോർക്കും.

വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പു തന്നെ ഈ ക്യാമ്പയിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ജൂൺ 5 എല്ലാ വിദ്യാലയങ്ങളും ‘വലിച്ചെറിയൽ വിമുക്ത ക്യാമ്പസ്സായി ‘ പ്രഖ്യാപിക്കും. കുട്ടികളാരും തന്നെ ക്യാമ്പസ്സിനകത്ത് ആവശ്യമില്ലാത്ത വസ്തുക്കൾ വലിച്ചെറിയുന്നില്ല എന്ന് ഉറപ്പാക്കാനും അതിന് കുട്ടികളെ സജ്ജമാക്കാനും കഴിയണം എന്ന ലക്ഷ്യത്തോടെ ആണ് പദ്ധതി നടപ്പാക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments