ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ആശുപത്രികള്‍ക്കും, ഡോക്ടര്‍മാര്‍ക്കും, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കുവാനുള്ള ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്തിയത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പൊതുവേ സ്വാഗതം ചെയ്യുന്നു.
സുരക്ഷിതമായി ആത്മവിശ്വാത്തോടെ ചികിത്സിക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്ന നടപടികള്‍ രോഗികള്‍ക്ക് കൂടുതല്‍ നല്ല ചികിത്സ നല്‍കുവാന്‍ സഹായിക്കും. 7 വര്‍ഷം വരെ തടവും, ഒരു കൊല്ലത്തിനകം കോടതിവിധി വരുവാന്‍ പ്രത്യേക കോടതികളും, രണ്ടുമാസത്തിനകം പോലീസ് അന്വേഷണം പൂര്‍ത്തിയാക്കുവാനുള്ള നടപടികളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നു. ഡോ. വന്ദനാ ദാസിന്റെ മരണത്തില്‍ കലാശിച്ച സംഭവത്തില്‍ പോലീസ് നിഷ്‌ക്രിയത്വത്തെക്കുറിച്ച് എത്രയും വേഗം അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അതോടൊപ്പം ഡോ. വന്ദനാ ദാസിന്റെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാരം മാതാപിതാക്കളുമായി കൂടിയാലോചിച്ച് എത്രയും പെട്ടെന്ന് നടപ്പിലാക്കേണ്ടതാണ്.
സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങള്‍, ആശുപത്രിക്കു പുറത്തുവച്ചിട്ടുള്ള ആക്രമണങ്ങള്‍ എന്നിവയും നിയമപരിധിയില്‍ കൊണ്ടുവരേണ്ടതാണ്. ആശുപത്രികളില്‍ സ്വസ്ഥമായ സമാധാന അന്തരീക്ഷം ഉണ്ടാകാതിരിക്കുന്നത് ഡിഫന്‍സീവ് ചികിത്സാ രീതികളിലേക്ക് പോവുകയും റിസ്‌ക് ഏറ്റവും കുറച്ചുള്ള ചികിത്സാരീതികള്‍ സ്വീകരിക്കുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നത് കൂടുതല്‍ അപകടകരമാണ്.
ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കുവാനുള്ള നടപടികൾ കൂടുതൽ വേഗത്തിൽ ആക്കുകയും ഇതുമായി ബന്ധപ്പെട്ട മുൻ ഉത്തരവുകൾ കർശനമായി നടപ്പിലാക്കാൻ നടപടികൾ അടിയന്തരമായി സ്വീകരിക്കേണ്ടതുമാണ്
ഓര്‍ഡിനന്‍സ് എത്രയും പെട്ടെന്ന് നിയമമായി പ്രാബല്യത്തില്‍ വരുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശക്തമായി ആവശ്യപ്പെടുന്നു.
കേരള ഹൈക്കോടതിയആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണം നൽകുവാൻ എടുത്ത വിധി നിർണയങ്ങൾ പൊതുജനാരോഗ്യത്തെ മെച്ചപ്പെടുത്തുവാൻ വളരെയധികം സഹായിക്കുമെന്നും നിയമവ്യവസ്ഥിതിയിൽ പൊതുസമൂഹത്തിനുള്ള വിശ്വാസം കൂടുതൽ ദൃഢമായി എന്നും ഐ എം എ വിലയിരുത്തുന്നു.