ശബരിമല പൊന്നമ്പലമേട്ടിൽ തമിഴ്നാട് സ്വദേശികളുടെ അനധികൃത പൂജ

0
40

ശബരിമല പൊന്നമ്പലമേട്ടിൽ തമിഴ്നാട് സ്വദേശികളുടെ അനധികൃത പൂജ. നാരായണൻ സ്വാമി എന്നയാളുടെ നേതൃത്വത്തിലാണ് സംഘം പൂജ നടത്തിയത്. ഇയാൾക്കെതിരെ വനം വകുപ്പ് കേസെടുത്തു . പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്.

അനധികൃതമായി വനത്തിൽ കയറിയതിനാണ് കേസെടുത്തിരിക്കുന്നത്. ഒരാഴ്ച മുൻപാണ് ഇയാൾ പൊന്നമ്പലമേട്ടിൽ എത്തി പൂജ നടത്തിയത്. ശബരിമലയിൽ മുമ്പ് കീഴ്‌ശാന്തിയുടെ സഹായിയായിരുന്നു നാരായണൻ എന്നാണ് വിവരം.

അതേസമയം സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. സംഭവം വിശദമായ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മേധാവിക്കും പോലീസ് മേധാവിക്കും പരാതി നൽകുമെന്ന് ദേവസ്വം ബോർഡ്‌ വ്യക്തമാക്കി.

വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പൊലീസും അറിയാതെ പൊന്നമ്പലമേട്ടിലേക്ക് ആർക്കും പ്രവേശിക്കാൻ ആകില്ല.