സ്പാനിഷ് ഫുട്ബോൾ ലീഗിൽ ഇന്ന് ബാഴ്‌സലോണ എസ്പാന്യോളിനെ നേരിടും

0
122

സ്പാനിഷ് ഫുട്ബോൾ ലീഗിൽ ഇന്ന് ബാഴ്‌സലോണ ഡെർബി. എഫ്‌സി ബാഴ്സലോണ സ്വന്തം നാട്ടുകാരായ എസ്പാന്യോളിനെ നേരിടും. സ്പാനിഷ് ലീഗിൽ നടക്കുന്ന ഏറ്റവും വാശിയേറിയ മത്സരങ്ങളിൽ ഒന്നാണ് ഈ ബാഴ്സലോണിയൻ ഡെർബി. ബാഴ്‌സലോണയെ പോലെ കാറ്റലോണിയൻ സ്വത്വം പേറുന്ന എസ്പാന്യോളിന് പ്രതിഷേധങ്ങളുടെ മുഖ്യധാരയിൽ സ്ഥാനം ലഭിച്ചിരുന്നില്ല. ഇത് എസ്പാന്യോൾ ആരാധകർക്കിടയിൽ വർഷങ്ങളായി അമർഷം ഉണ്ടാക്കിയിരുന്നു. ഇതാണ് ഇരു ക്ലബ്ബിന്റെയും ആരാധകർ തമ്മിലുള്ള ശത്രുതക്ക് കാരണം. വീറും വാശിയുമുള്ള ഡെർബി മത്സരങ്ങൾ ആണെങ്കിലും ഇരുവരും പരസ്പരം ഏറ്റുമുട്ടിയതിൽ വിജയം കൂടുതലും ബാഴ്സയുടെ പക്ഷത്താണ്. ഇന്ന് രാത്രി 12:30ന് എസ്പാന്യോളിനെ ഹോം മൈതാനമായ RCDE സ്റ്റേഡിയത്തിൽ വെച്ചാണ് പോരാട്ടം.

ലീഗിൽ ഇനി അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കെ ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ബാഴ്‌സലോണയ്ക്ക് സ്പാനിഷ് കിരീടം ഉയർത്താൻ സാധിക്കും. മികച്ച ഫോമിലുള്ള ബാഴ്സ അവസാന രണ്ടു മത്സരങ്ങളിൽ തുടർ വിജയങ്ങൾ കരസ്ഥമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്.

എന്നാൽ, എസ്പാന്യോളിന്റെ സ്ഥിതി ഗുരുതരമാണ് 33 മത്സരങ്ങളിൽ 7 വിജയം മാത്രം നേടിയ ടീം 31 പൊയ്റ്റുകൾ മാത്രം നേടി തരം താഴ്ത്തൽ ഭീഷണിയിലാണ്. ഇനിയുള്ള മത്സരങ്ങളിൽ പോയിന്റുകൾ നഷ്ടപ്പെടുത്തുന്നത് ടീം രണ്ടാം ഡിവിഷനിലേക്ക് പഠിക്കുന്നതിന് കാരണമാകും. അതിനാൽ തന്നെ, ബാഴ്സക്ക് എതിരായ മത്സരം ടീമിന് നിർണായകമാണ്. എന്നാൽ, ബാഴ്സക്ക് എതിരെ കഴിഞ്ഞ 25 മത്സരങ്ങളിലും എസ്പാന്യോൾ ജയിച്ചിട്ടില്ല എന്നത് യാഥാർഥ്യമാണ്.