കേരളത്തിൽ അടുത്ത 5 ദിവസം ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യത

0
97

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടി മിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
‘മോഖ’ ചുഴലിക്കാറ്റ് അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതി തീവ്രചുഴലിക്കാറ്റ് മധ്യ – കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത.

മെയ്‌ 14 ഓടെ ശക്തി കുറയുന്ന “മോഖ” ചുഴലിക്കാറ്റ് അന്നേ ദിവസം ഉച്ചയോടെ Cox’s Bazar ( ബംഗ്ലാദേശ് ) നും Kyaukpyu( മ്യാൻമർ ) ഇടയിൽ പരമാവധി 175 km/ hr വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചുഴലിക്കാറ്റ് കേരള തീരത്തെ കാര്യമായി ബാധിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.