സുഡാനിലെ ആഭ്യന്തരകലാപം: എട്ട് ലക്ഷത്തിലധികം പേർ പലായനം ചെയ്തേക്കുമെന്ന് UN

0
26

സുഡാനിലെ ആഭ്യന്തര കലാപത്തിന്റെ കെടുതികൾ ബാധിക്കാനിടയുള്ള എട്ട് ലക്ഷത്തിലധികം ആളുകൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി. ഏപ്രിൽ 15 ന് സുഡാനിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തേക്കുമെന്നാണ് കണക്കാക്കുന്നതെന്ന് യുഎൻ അഭയാർത്ഥി ഏജൻസി യുഎൻഎച്ച്സിആർ പറഞ്ഞു.

“യുഎൻഎച്ച്‌സിആറും സർക്കാരുകളും മറ്റ് പങ്കാളികളും ചേർന്ന് സുഡാനിലെ ആഭ്യന്തരകാലത്തെ തുടർന്ന് എട്ട് ലക്ഷത്തിലധികം ആളുകൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ട് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്ന് ഏജൻസി മേധാവി ഫിലിപ്പോ ഗ്രാൻഡി ഒരു ട്വീറ്റിൽ പറഞ്ഞു. “കൂട്ടപലായനത്തിലേയ്ക്ക് കാര്യങ്ങൾ പോകില്ലെന്ന് പ്രതീക്ഷിക്കുന്നതായും, പക്ഷേ അക്രമവും കലാപവും അവസാനിച്ചില്ലെങ്കിൽ കൂടുതൽ ആളുകൾ സുരക്ഷ തേടി സുഡാനിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം കണക്കുകൾ തയാറാക്കുന്നതിലൂടെ അർത്ഥമാക്കുന്നത് ഇത്രയധികം ആളുകൾ പലായനം ചെയ്യുമെന്ന് യുഎൻ പ്രതീക്ഷിക്കുന്നു എന്നല്ല, മറിച്ച് അതിനുള്ള സാധ്യത ഉണ്ടെന്ന് കണക്കാക്കുകയും അപ്പോൾ ഉണ്ടാകാനിടയുള്ള വലിയ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുകയും ചെയ്യുന്നു എന്നാണ്. യുദ്ധം ചെയ്യുന്ന കക്ഷികൾ തമ്മിൽ ഔപചാരികമായി അംഗീകരിച്ച ഏറ്റവും പുതിയ ഉടമ്പടി വകവയ്ക്കാതെ തിങ്കളാഴ്ച സുഡാനിന്റെ തലസ്ഥാനത്തെ വെടിവയ്പ്പും സ്ഫോടനങ്ങളും വീണ്ടും പിടിച്ചുലച്ചപ്പോഴാണ് മാനുഷികമായ പ്രതിസന്ധി രാജ്യത്തെ അതിന്റെ തകർച്ചയുടെ വക്കോളമെത്തിച്ചുവെന്ന ഗ്രാൻഡിയുടെ ട്വീറ്റ് വന്നത്.

സുഡാനിലെ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാനും അർദ്ധസൈനിക ദ്രുത സപ്പോർട്ട് ഫോഴ്‌സിന്റെ കമാൻഡർ മുഹമ്മദ് ഹംദാൻ ഡാഗ്ലോയും തമ്മിലുള്ള പോരാട്ടത്തിൽ 500-ലധികം പേർ ഇതുവരെ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അരാജകത്വവും രക്തച്ചൊരിച്ചിലും മൂന്നാമതത്തെ ആഴ്ചയിലൈക്ക് കടക്കുമ്പോൾ ഈജിപ്ത്, ചാഡ്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവയുൾപ്പെടെയുള്ള അയൽ രാജ്യങ്ങളിലേക്ക് കൂട്ട പലായനത്തിന് ജനങ്ങൾ തയ്യാറെടുക്കുന്നതായാണ് സൂചന.

യുഎൻഎച്ച്‌സിആർ ടീമുകളുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കുറഞ്ഞത് 73,000 പേരെങ്കിലും സുഡാനിൽ നിന്ന് മേല്പറഞ്ഞ രാജ്യങ്ങളിൽ ഇതിനകം എത്തിയിട്ടുണ്ടെന്നാണ്. സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് സുഡാൻ 11.3 ലക്ഷം അഭയാർത്ഥികൾക്ക് ആതിഥേയത്വം വഹിച്ച രാജ്യമാണ്. അവിടെ നിന്നുമുള്ള കൂട്ടപലായനം കൈകാര്യം ചെയ്യാൻ അയൽരാജ്യങ്ങൾ ഉൾപ്പെടെ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ഇപ്പോഴത്തെ ഈ കലാപം വിദേശികളുടെയും അന്താരാഷ്‌ട്ര ജീവനക്കാരുടെയും കൂട്ട പലായനത്തിനും കാരണമായിട്ടുണ്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കര, കടൽ, വായു എന്നിവയിലൂടെ തങ്ങളുടെ പൗരന്മാരെ രക്ഷിച്ചെടുക്കുകയാണ്. അക്രമത്തിൽ നിന്ന് ആത്യന്തികമായി എത്ര പേർക്ക് രക്ഷപ്പെടാനാകുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. 270,000 ആളുകൾ അയൽരാജ്യമായ ഛാഡിലേക്കും ദക്ഷിണ സുഡാനിലേക്കും പലായനം ചെയ്യുന്നതായി UNHCR സൂചിപ്പിക്കുന്നു.