Monday
12 January 2026
20.8 C
Kerala
HomeKeralaഅരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിൽ; പൂജ ചെയ്ത് വരവേറ്റ് ആദിവാസി വിഭാഗം

അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തിൽ; പൂജ ചെയ്ത് വരവേറ്റ് ആദിവാസി വിഭാഗം

ഇടുക്കി ചിന്നക്കനാലിൽ നിന്ന് വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ചു. പെരിയാർ റിസർവിലെ സീനിയറോട വനമേഖലയിലാണ് കൊമ്പനെ തുറന്നുവിട്ടത്. ആനയുടെ നീക്കങ്ങൾ ജിപിഎസ് കോളർ വഴി വനംവകുപ്പ് നിരീക്ഷിക്കും. ചിന്നക്കനാലിൽ നിന്ന് ഏകദേശം 105 കിമി ദൂരത്തേക്കാണ് ഇപ്പോൾ അരിക്കൊമ്പനെ മാറ്റിയിരിക്കുന്നത്. കുമളി മംഗളാദേവി ഗേറ്റിലൂടെ വനത്തിലേക്ക് പ്രവേശിപ്പിച്ച കൊമ്പനെ പൂജ ചെയ്താണ് പ്രദേശത്തെ ആദിവാസി സമൂഹം വരവേറ്റത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാ​ഗമായാണ് വനംവകുപ്പിൻറെ അനുമതിയോടെ പൂജ നടത്തിയതെന്ന് മന്നാൻ വിഭാഗത്തിൽപ്പെട്ട അരുവി പറഞ്ഞു.

സംസ്ഥാന വനംവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ചരിത്രത്തിലെ ഏറ്റവും ശ്രമകരമായ ദൗത്യമാണ് ചിന്നക്കനാലിൽ ഇന്നലെ നടന്നത്. വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ചയാണ് ‘മിഷൻ അരിക്കൊമ്പൻ’ ആരംഭിച്ചത്. എന്നാൽ ആദ്യ ദിനം ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് ഇന്നലെ രാവിലെ 7.30ഓടെ സൂര്യനെല്ലിക്കും സിങ്കുകണ്ടത്തിനും ഇടയിലുള്ള 92 കോളനിയിൽ അരിക്കൊമ്പനെയും മറ്റൊരു ആനയായ ചക്കക്കൊമ്പനെയും നാട്ടുകാർ കണ്ടെത്തി. പിന്നാവലെ ദൗത്യസംഘം പടക്കമെറിഞ്ഞു ചക്കക്കൊമ്പനെ ദൂരേക്കു മാറ്റി. ശേഷം 11.57ന് അരിക്കൊമ്പന് ആദ്യ മയക്കുവെടി നൽകി. തുടർന്നു കൃത്യമായി ഇടവേളകളിൽ 4 ബൂസ്റ്റർ ഡോസുകൾ കൂടി നൽകി. പിന്നീടു കുങ്കിയാനകളെയിറക്കി അരിക്കൊമ്പനു ചുറ്റും ദൗത്യസംഘം നിലയുറപ്പിച്ചു. ഏറക്കുറെ മയക്കത്തിലായ കൊമ്പന്റെ കാലുകളിൽ കുരുക്കിടാൻ സംഘം ശ്രമമാരംഭിച്ചു. കാലിൽ കുരുങ്ങിയ വടം കുടഞ്ഞെറിഞ്ഞ് അർധ ബോധാവസ്ഥയിലും ആന വനംവകുപ്പിൻറെ നീക്കങ്ങളെ പ്രതിരോധിച്ചു.

RELATED ARTICLES

Most Popular

Recent Comments