ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ പോലീസ് നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി ഡല്‍ഹിയില്‍ നടക്കുന്ന സമരത്തെപ്പറ്റി താന്‍ നടത്തിയ പരാമര്‍ശം വളച്ചൊടിച്ചുവെന്ന് IOA അദ്ധ്യക്ഷ പിടി ഉഷ.
അവരുടെ പരാമര്‍ശം മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തതോടെ വന്‍ വിവാദമായി മാറിയിരുന്നു. IOA അദ്ധ്യക്ഷയുടെ നിലപാടിനെതിരെ രാഷ്ട്രീയ സാമൂഹിക കായിക മേഖലയില്‍ നിന്നും നിരവധി ആളുകള്‍ പ്രതികരിച്ചതോടെയാണ് വിശദീകരണവുമായി ഉഷ രംഗത്തെത്തിയത്. തന്‍റെ പരാമര്‍ശം താരങ്ങള്‍ക്കെതിരേയല്ല, പ്രശ്‌നം രാഷ്ട്രീയവത്കരിക്കുന്നതിനെതിരേ ആയിരുന്നു എന്നാണ് ഇപ്പോള്‍ ഉഷയുടെ വാദം.
ഗുസ്തി താരങ്ങളുടെ സമരം കായികരംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി എന്നായിരുന്നു സമരം നാല് ദിവസം പിന്നിട്ട അവസരത്തില്‍ IOA അദ്ധ്യക്ഷ PT ഉഷ അഭിപ്രായപ്പെട്ടത്. താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും പിടി ഉഷ അഭിപ്രായപ്പെട്ടു. ഇത് പിന്നീട് വലിയ വിവാദത്തിനു തിരികൊളുത്തി.
താരങ്ങളുടെ പ്രതിഷേധത്തെക്കുറിച്ചല്ല താന്‍ അങ്ങനെ പറഞ്ഞതെന്നും താരങ്ങളുടെ പ്രതിഷേധത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരേയാണ് താന്‍ പ്രതികരിച്ചതെന്നും പിന്നീട് ഉഷ വ്യക്തമാക്കി. .
ആതെസമയം, ഗുസ്തി താരങ്ങൾ സമരം നടത്തിവരികയയിരുന്ന സമരം ഒടുവില്‍ വിജയം കാണുകയാണ്. ഗുസ്തി ഫെഡറേഷന്‍ ഇന്ത്യയുടെ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ കേസെടുക്കുമെന്ന് ഡല്‍ഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. ബ്രിജ് ഭൂഷനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ യാണ് ഈ നിര്‍ണ്ണായക നിലപാട് ഡല്‍ഹി പോലീസ് കൈക്കൊള്ളുന്നത്. അതേസമയം, സുപ്രീം കോടതിയുടെ നിലപാടിനെ സ്വാഗതം ചെയ്ത ബ്രിജ് ഭൂഷന്‍ താന്‍ കോടതിയെക്കള്‍ വലിയവനല്ല എന്നാണ് പ്രതികരിച്ചത്.