Wednesday
17 December 2025
30.8 C
Kerala
HomePoliticsകോൺഗ്രസ് പടലപ്പിണക്കം : പി.സി ചാക്കോ ഉയര്‍ത്തിയ കാര്യങ്ങള്‍ ഗൗരവകരമെന്ന് പി.ജെ കുര്യന്‍

കോൺഗ്രസ് പടലപ്പിണക്കം : പി.സി ചാക്കോ ഉയര്‍ത്തിയ കാര്യങ്ങള്‍ ഗൗരവകരമെന്ന് പി.ജെ കുര്യന്‍

കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ ഉയര്‍ത്തിയ കാര്യങ്ങള്‍ ഗൗരവകരമാണെന്ന് പി.ജെ കുര്യന്‍.പി സി ചാക്കോ രാജി വെയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും രാജി വച്ചതില്‍ ദു:ഖമുണ്ടെന്നും ചാക്കോ ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി പരിഗണിക്കണമെന്നും പി ജെ കുര്യന്‍ പറഞ്ഞു.

തീരുമാനങ്ങളെടുക്കുന്നത് ഗ്രൂപ്പ് നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.സ്ഥാനാര്‍ത്ഥി നിര്‍ണയവും തെറ്റായ രീതിയിലാണ്. പത്തനംതിട്ട ജില്ലയിലടക്കം ചര്‍ച്ചകള്‍ നടത്താതെയാണ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംസ്ഥാന കമ്മിറ്റിക്ക് അയച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനനുകൂലമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

RELATED ARTICLES

Most Popular

Recent Comments