ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതകം; പ്രതികളായ മൂന്ന് പേരെ ഉത്തർപ്രദേശിലെ കോടതി വെറുതെവിട്ടു

0
129

രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമായ 2020-ലെ ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതക കേസിൽ പ്രതികളായ മൂന്ന് പേരെ ഉത്തർപ്രദേശിലെ കോടതി വെറുതെവിട്ടു. അതേസമയം പ്രധാന പ്രതി 20കാരനായ സന്ദീപ് താക്കൂറിനെയാണ് എസ് സി/ എസ്‌ടി കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മറ്റ് മൂന്ന് പ്രതികളായ സന്ദീപിന്റെ അമ്മാവൻ രവി (35), സുഹൃത്തുക്കളായ ലവ് കുഷ് (23), രാം കുമാർ (26) എന്നിവരെ കുറ്റവിമുക്തരാക്കി. ബലാത്സംഗമോ കൊലപാതകമോ അല്ല, ചെറിയ കുറ്റത്തിനാണ് സന്ദീപ് താക്കൂറിനെ ശിക്ഷിച്ചിരിക്കുന്നതെന്ന് വാർത്തകൾ പുറത്തു വന്നത്.

2020 സെപ്‌തംബറിൽ ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഹത്രാസ് ഗ്രാമത്തിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയായ 20 കാരിയായ ദളിത് യുവതി രണ്ടാഴ്ചയ്ക്ക് ശേഷം ഡൽഹിയിലെ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഹാഥ്‌രസ്‌സ് ജില്ലയിലെ ബൂൽഗർഹിയിൽ ദളിത് പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്.

രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഒടുവിൽ ഉന്നത ജാതിക്കാരായ താക്കൂർ വിഭാഗത്തിലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.